തേഡ് അമ്പയര്‍ നോട്ടൗട്ട് വിധിച്ചത് ഓണ്‍ഫീല്‍ഡ് അമ്പയര്‍ അടക്കം എല്ലാവരേയും ഒരുപോലെ ഞെട്ടിച്ചു. ഓണ്‍ഫീല്‍ഡ് അമ്പയര്‍ ഇറാസ്മസ് തേഡ് അമ്പയറിന്റെ വിധിയിലെ അതൃപ്തി വ്യക്തമാക്കിയിരുന്നു. ഒരിക്കലും സംഭവിക്കാത്തത് എന്നാണ് നോട്ടൗട്ട് വിധിച്ച് ഇറാസ്മസ് പറഞ്ഞത്.
തേഡ് അമ്പയറിന്റെ തീരുമാനം ഇന്ത്യന്‍ താരങ്ങളേയും ചൊടിപ്പിച്ചു. ഇതോടെ വ്യത്യസ്മായ പ്രതിഷേധത്തിനാണ് കേപ്ടൗണ്‍ സാക്ഷിയായത്.
സ്റ്റംപ് മൈക്കിനടുത്ത് എത്തി അശ്വിനാണ് തേഡ് അമ്പയറിനെതിതിരെ വിമര്‍ശനത്തിനു തുടക്കമിട്ടത്. ജയിക്കാന്‍ വേറെ നല്ല വഴി കണ്ടെത്തണമെന്നായിരുന്നു അശ്വിന്റെ പരിഹാസം.
പിന്നാലെ എത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലി ഡി.ആര്‍.എസ് പരിശേധിച്ച തേഡ് അമ്പയറിന് വെല്‍ഡണ്‍ നല്‍കിയായിരുന്നു പ്രതിഷേധമറിയിച്ചത്.
നിങ്ങള്‍ മത്സരത്തിന്റെ മാന്യത ഇല്ലാതാക്കുന്നു എന്നായിരുന്നു മായങ്കിന്റെ പ്രതിഷേധം, ഈ രാജ്യം മുഴുവന്‍ തങ്ങള്‍ക്കെതിരെ കളിക്കുന്നു എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.
പരമ്പര ആര്‍ക്ക് ലഭിക്കുമെന്നുള്ള നിര്‍ണായക മത്സരത്തിലാണ് തേഡ് അമ്പയറിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള സംഭവം ഉണ്ടായിരിക്കുന്നത്. ഇതോടെ വ്യാപക പ്രതഷേധങ്ങളും ഉയരുന്നുണ്ട്.