അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്താണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.
അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഇന്ത്യയുടെ എട്ടാം കിരീടമാണിത്.
WHAT. A. WIN! ☺️ 👏
India U19 beat Sri Lanka U19 by 9⃣ wickets to clinch the #ACC #U19AsiaCup title. 🏆 👍 #BoysInBlue #INDvSL
Scorecard ▶️ https://t.co/GPPoJpzNpQ
📸 📸: ACC pic.twitter.com/bWBByGxc3u
— BCCI (@BCCI) December 31, 2021
ഒന്‍പത് വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോര്‍പ്പിച്ചത്. ശ്രീലങ്ക ഉയര്‍ത്തിയ 102 റണ്‍സ് വിജയലക്ഷ്യം 63 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.
യുവതാരം യാഷ് ധുള്‍ നയിച്ച ഇന്ത്യ മികച്ച പ്രകടനം നടത്തിയാണ് ഏഷ്യാകപ്പ് ജേതാക്കളായിരിക്കുന്നത്.
നിരവധി റെക്കോഡുകളും ഇന്ത്യയുടെ വിജയത്തിനുണ്ട്. ഏറ്റവുമധികം തവണ ഏഷ്യാകപ്പ് നേടുന്ന ടീം, ഒരിക്കല്‍ പോലും ഫൈനലില്‍ തോല്‍ക്കാത്ത ടീം തുടങ്ങിയ റെക്കോഡുകളും ഇന്ത്യയ്ക്കുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: India Wins Under 19 Asia Cup, defeating Sri Lanka by 9 wickets