ജനീവ: മഹാമാരിയായ വസൂരിയേയും പോളിയോയേയും ഇല്ലായ്മ ചെയ്ത ഇന്ത്യക്ക് കൊവിഡ്19നെയും അതിജീവിക്കാന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ ജെ .റയാന്‍.
”ഒരുകുതിച്ചു ചാട്ടമാണ് കാണുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ ലാബുകള്‍ ആവശ്യമുണ്ട്. ഇന്ത്യ വളരെയധികം ജനസംഖ്യ ഉള്ള രാജ്യമാണ്. അതിനാല്‍ ഈ വൈറസ് ഉണ്ടാക്കാന്‍ പോകുന്ന ഭവിഷ്യത് വളരെ ഗൗരവപൂര്‍വ്വം കാണേണ്ടതുണ്ട്.
വസൂരി, പോളിയോ എന്നീ രണ്ട് പകര്‍ച്ചവ്യാധികളെ ഉന്മൂലനം ചെയ്യുന്നതില്‍ ലോകത്തെ നയിച്ചത് ഇന്ത്യയാണ് അതുകൊണ്ട് തന്നെ ഇതിനും ഇന്ത്യക്ക് പ്രാപ്തിയുണ്ട്,” അദ്ദേഹം പറഞ്ഞു.
കൊവിഡ് 19 വൈറസ് വ്യാപിക്കുന്നതിന്റെ വേഗത അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകായണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതീക്ഷ കൈവിടേണ്ടതില്ലെന്നും വൈറസിനെ വരുതിയിലാക്കാന്‍ പറ്റുമെന്നും ലോകാരോഗ്യസംഘടനാ അധ്യക്ഷന്‍ ടെഡ്രോസ് അധാനം പറഞ്ഞു.
കര്‍ശനമായ പരിശോധനയും സമ്പര്‍ക്കരേഖകള്‍ ശേഖരിക്കുന്നതും രാജ്യങ്ങള്‍ ഊര്‍ജിതമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.