കോഴിക്കോട്: പ്ലസ്ടു ആന്ത്രപ്പോളജി ടെക്സ്റ്റ് ബുക്കില്‍ ആന്ത്രപ്പോളജിസ്റ്റ് എ.അയ്യപ്പന് പകരം മാറിവെച്ചത് കവി എ. അയ്യപ്പന്റെ ചിത്രം. കേരള ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ടെക്സ്റ്റ് ബുക്കിലാണ് അബദ്ധം തിരിച്ചറിഞ്ഞത്.
ആന്ത്രപ്പോളജിസ്റ്റ് ടെക്സ്റ്റ് ബുക്കിലെ പത്താം അധ്യായത്തിലെ ‘ലൂമിനറീസ് ഓഫ് ഇന്ത്യന്‍ ആന്ത്രപ്പോളജി’ എന്ന ഭാഗത്തില്‍ ആന്ത്രപ്പോളജിസ്റ്റ് എ. അയ്യപ്പനെ പരിചയപ്പെടുത്തുന്ന സ്ഥലത്താണ് ചിത്രം മാറി നല്‍കിയത്.
തൃശൂര്‍ ജില്ലയിലെ പാവറിട്ടിയില്‍ ജനിച്ച എ. അയ്യപ്പന്‍ മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും ലണ്ടനില്‍ നിന്ന് പി.എച്ച്.ഡിയും നേടിയതായി പാഠഭാഗത്തില്‍ പറയുന്നുണ്ട്. ഇവിടെയാണ് കവി എ. അയ്യപ്പന്റെ ഫോട്ടോ നല്‍കിയത്.