കൊച്ചി: വോട്ടര്‍ പട്ടിക ഇരട്ടിപ്പില്‍ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. വോട്ട് ചെയ്ത് വിരലില്‍ പുരട്ടിയ മഷി മായ്ക്കാനുള്ള രാസവസ്തുക്കള്‍ സി.പി.ഐ.എം വിതരണം ചെയ്യുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ഒരാള്‍ ഒരു വോട്ടുമാത്രം ചെയ്താല്‍ യു.ഡി.എഫിന് 110 സീറ്റ് ലഭിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ജനവികാരം അട്ടിമറിക്കാന്‍ സി.പി.ഐ.എം വ്യാജ വോട്ട് ചേര്‍ക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
വോട്ടര്‍പ്പട്ടിക ഇരട്ടിപ്പില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ഇടപെടും. ഉച്ചയ്ക്ക് 12.30ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് പരാതി നല്‍കുമെന്നും വ്യാജവോട്ടര്‍പ്പട്ടിക മുന്‍കൂട്ടി പ്ലാന്‍ചെയ്തതാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.
ആഴക്കടല്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് തയാറാണോ എന്ന് ചെന്നിത്തല മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.അന്തസുണ്ടെങ്കില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
മേഴ്‌സിക്കുട്ടിയമ്മയുടെയും പിണറായിയുടെയും പൊള്ളത്തരം അതോടെ പുറത്താകുമെന്നും ചെന്നിത്തല പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക