Advertisement
Daily News
ഇടുക്കി ഗോള്‍ഡ് ബോളിവുഡിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jun 04, 12:30 am
Wednesday, 4th June 2014, 6:00 am

[] അഞ്ച് സുഹൃത്തുകളുടെ പുനസമാഗമത്തിന്റെ കഥ പറഞ്ഞ ആഷിഖ് അബു ചിത്രം ഇടുക്കി ഗോള്‍ഡ് ബോളിവുഡില്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു. ആഷിഖ് അബു തന്നെയാവും ഹിന്ദി ചിത്രത്തിന്റയും സംവിധായകന്‍.

ആരൊക്കെയാവും കഥാപാത്രങ്ങളാവുകയെന്നോ ചിത്രത്തെ കുറിച്ച് മറ്റ് വിവരങ്ങളോ ലഭ്യമല്ല. സൗഹൃദത്തിന്റെ കഥ പറഞ്ഞ ഇടുക്കി ഗോള്‍ഡില്‍ സ്‌കൂള്‍ കാലത്തെ കൂട്ടുകാരായ അഞ്ച് പേര്‍ കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒത്തുകൂടുകയാണ്. പ്രതാപ് പോത്തന്‍, രവീന്ദ്രന്‍, വിജയരാഘവന്‍, മണിയന്‍പിള്ള രാജു, ബാബു ആന്റണി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തങ്ങളെ അവതരിപ്പിച്ചത്.

അതിനിടെ ആഷിഖ് അബുവിന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ തമിഴ്. തെലുങ്ക്, കന്നട എന്നീ ഭാഷകളില്‍ റിലീസിങിനൊരുങ്ങി. പ്രകാശ് രാജാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃത്ഥിരാജ് നായകാവുന്ന വലത് വശത്തെ കള്ളനാണ് ആഷിഖിന്റെ അടുത്ത ചിത്രം.