'അവഹേളന പരാമര്‍ശത്തില്‍ മാപ്പ് പറയുന്നത് വരെ മുടി വെട്ടില്ല'; ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന് ബാര്‍ബര്‍മാരുടെ വിലക്ക്
Kerala News
'അവഹേളന പരാമര്‍ശത്തില്‍ മാപ്പ് പറയുന്നത് വരെ മുടി വെട്ടില്ല'; ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന് ബാര്‍ബര്‍മാരുടെ വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th November 2021, 7:19 pm

തൊടുപുഴ: ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന് ബാര്‍ബേഴ്‌സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. ബാര്‍ബര്‍മാരെ അവഹേളിച്ച സി.പി. മാത്യു മാപ്പ് പറയുന്നത് വരെ അദ്ദേഹത്തിന്റെ മുടി വെട്ടില്ലെന്ന് ബാര്‍ബേഴ്‌സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

‘ഞങ്ങളെല്ലാം ചെരയ്ക്കാന്‍ ഇരിക്കുകയല്ല’ എന്ന സി.പി. മാത്യുവിന്റെ പരാമര്‍ശമാണ് അസോസിയേഷനെ ചൊടുപ്പിച്ചത്. വണ്ടിപ്പെരിയാറില്‍ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

എപ്പോഴായാലും എല്ലാവരും മുടിവെട്ടാനും താടി വെട്ടാനുമൊക്കെയായി ഞങ്ങളുടെ അടുത്ത് വരും. ഞങ്ങളുടെ ജോലിയെ മോശമായാണ് അദ്ദേഹം ചിത്രീകരിച്ചത്. ഇത്രയും കാലം അന്തസായാണ് ജോലി ചെയ്യുന്നതെന്നും കേരള സ്റ്റേറ്റ് ബാര്‍ബേഴ്‌സ് അസോസിയേഷന്‍ പ്രതികരിച്ചു.

‘ഞങ്ങളെല്ലാം ചെരയ്ക്കാന്‍ ഇരിക്കുകയല്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തങ്ങളുടെ തൊഴിലിനെ അവഹേളിക്കുന്നതാണ് സി.പി. മാത്യുവിന്റെ പരാമര്‍ശം,’ അസോസിയേഷന്‍ പറഞ്ഞു.

പ്രതിഷേധം സി.പി. മാത്യുവിനെ അറിയിച്ചെങ്കിലും തിരുത്താന്‍ തയ്യാറായില്ലെന്നും ബാര്‍ബര്‍മാര്‍ പറയുന്നു. എന്നാല്‍ ആരോപണത്തില്‍ പ്രതികരിക്കാനില്ലെന്ന് സി.പി. മാത്യു പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Idukki DCC President CP Matthew was banned by the Barbers Association