പാറ്റ്‌ന: വിജയ് ഹസാരെ ടൂര്‍ണമെന്റിനുള്ള ബീഹാര്‍ ക്രിക്കറ്റ് ടീമിലേക്ക് തന്റെ മകനെ സെലക്ട് ചെയ്താല്‍ മാത്രമേ സെക്രട്ടറി സ്ഥാനം രാജിവെക്കുകയുള്ളൂവെന്ന് ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ വര്‍മ്മ.
അംഗീകാരമില്ലാതിരുന്ന ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന് വിജയ് ഹസാരെ ടൂര്‍ണമെന്റുള്‍പ്പടെ കളിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. എന്നാല്‍ സുപ്രീംകോടതി ഉത്തരവിലൂടെ ഇത് മറികടക്കാനായിരുന്നു.
അദിത്യവര്‍മ്മ അസോസിയേഷന്റെ തലപ്പത്ത് നില്‍ക്കുമ്പോള്‍ മകന്‍ ലഖന്‍ രാജ ടീമിലിടം നേടുന്നത് ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായതിനാലാണ് താന്‍ പുറത്തുപോയി മകനെ ടീമില്‍ കയറ്റണമെന്ന് ആദിത്യ വര്‍മ്മ ആവശ്യപ്പെട്ടത്.
ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനും പാര്‍ട്ട്‌ടൈം ഓഫ് സ്പിന്നറുമായ ലഖന്‍രാജയ്ക്ക് മുംബൈയില്‍ ക്ലബ്ബ് ക്രിക്കറ്റില്‍ കളിച്ച പരിജയമാണുള്ളത്. ലഖന് ചെന്നൈ സൂപ്പര്‍ കിങ്‌സിനായി നെറ്റില്‍ പന്തെറിഞ്ഞ പരിചയമുണ്ടെന്നും ആദിത്യവര്‍മ്മ പറയുന്നു.
“ധോണി ഭായ് അവനെ നെറ്റ്‌സില്‍ പന്തെറിയാന്‍ അനുവദിച്ചിട്ടുണ്ട്.” ആദിത്യവര്‍മ്മ പറയുന്നു. കൊല്‍ക്കത്ത സര്‍വകലാശാലയില്‍ കളിക്കാരനായിരുന്ന ലഖന് ബംഗാള്‍ അണ്ടര്‍ 23 ടീമിലും സ്ഥാനം ലഭിച്ചിരുന്നില്ല.