സാധാരണക്കാരന്റെ സംവിധായകന്‍ എന്നറിയപ്പെടാനാണ് തനിക്ക് ആഗ്രഹമെന്ന് ഇതിഹാസയുടെ സംവിധായകനായ ബിനു.എസ്. സാധാരണക്കാരുടെ ഇഷ്ടം നേക്കിയാണ് താന്‍ ചിത്രം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രേക്ഷകര്‍ക്ക് എന്താണ് ഇഷ്ടപ്പെടുക എന്നുള്ള തന്റെ കാല്‍ക്കുലേഷന്‍ ശരിയാണ് എന്നുള്ളതാണ് “ഇതിഹാസ”യുടെ വിജയം കാണിക്കുന്നതെന്നും ജനങ്ങള്‍ ഇങ്ങനെയുള്ള സീനുകളൊക്കെ കാണുമ്പോഴാണ് ചിരിക്കുക, എപ്പഴൊക്കെയാണ് കൈയടിക്കുക എന്നൊക്കെ താന്‍ നിരീക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിനുവിന്റെ ആദ്യ ചിത്രമായ ഇതിഹാസ വന്‍ വിജയമായിരുന്നു. എന്നാന്‍ ഈ ചിത്രത്തിന്റെ സ്‌ക്രിപ്റ്റുമായി മലയാളത്തിലെ നടീനടന്മാരെ സമീപിച്ചപ്പോള്‍ പലരും അദ്ദേഹത്തെ നിരാശപ്പെടുത്തുകയാണ് ചെയ്തത്. ഇത് ആരും വിശ്വസിക്കാത്ത കഥയാണ് എന്നാണ് പലരും പറഞ്ഞത്.
“ഷൈന്‍ ടോമിനെകൊണ്ട് ലീഡ് റോള്‍ ചെയ്യിക്കണമെന്ന് എനിക്ക് ആദ്യമേ ആഗ്രഹം ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഈ റോള്‍ നല്‍കുന്നതില്‍ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. നായികയായി അനുശ്രീയെ തിരഞ്ഞെടുത്തതില്‍ എന്റെ സെലക്ഷന്‍ തെറ്റായെന്ന് സെറ്റിലെ പലര്‍ക്കും അഭിപ്രായം ഉണ്ടായിരുന്നു. എന്നാല്‍ എന്റെ സെലക്ഷനായിരുന്നു ശരി എന്ന് അനുശ്രീ തെളിയിച്ചു.” ബിനു പറഞ്ഞു.
സിനിമകണ്ടുകൊണ്ട് സിനിമ പഠിച്ച ഒരു സംവിധായകനാണ് താനെന്നും സാധാരണക്കാരുടെകൂടെ ചെറിയ തീയറ്ററുകളില്‍ ഇരുന്നാണ് താന്‍ എപ്പോഴും സിനിമ കണ്ടിരുന്നതെന്നും ബിനു വ്യക്തമാക്കി.
“സാധാരണക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ എടുത്ത സിനിമ മള്‍ട്ടിപ്ലക്‌സ് പ്രേക്ഷകര്‍ക്കും ഇഷ്ടമായി. സാധാരണക്കാരന്റെ ഇഷ്ടം എല്ലാവര്‍ക്കും ഇഷ്ടമാകും. എന്നാല്‍ മള്‍ട്ടിപ്ലക്‌സ് പ്രേക്ഷകരുടെ ഇഷ്ടം എല്ലാവര്‍ക്കും ഇഷ്ടമാകണമെന്നില്ല. എനിക്ക് സാധരണക്കാരുടെ സംവിധായകന്‍ എന്നറിയപ്പെടുന്നതാണ് ഇഷ്ടം.” ബിനു പറഞ്ഞു.
ചെറിയ താരനിരയും ചെറിയ ബഡ്ജറ്റുമായി തീയറ്ററില്‍ എത്തിയ ഇതിഹാസ വന്‍വിജയമായിരുന്നു. തന്റെ അടുത്ത ചിത്രത്തിലും ഇതിഹാസയിലെ അതെ താരനിരയായിരിക്കുമെന്നും ബിനു കൂട്ടിച്ചേര്‍ത്തു.