i league second division
'എട്ടന്മാര്‍ കണ്ട് പഠിച്ചോളൂ'; സെക്കന്‍ഡ് ഡിവിഷനില്‍ മിന്നുന്ന ജയവുമായി മഞ്ഞപ്പടയുടെ യുവനിര; ബ്ലാസ്റ്റേഴ്‌സ് റിസേര്‍വ്‌സിനു വൈകിങ് ക്ലാപ്പുമായി ആരാധകര്‍; ഗോളുകള്‍ കാണാം
സ്പോര്‍ട്സ് ഡെസ്‌ക്
2018 Mar 20, 02:09 pm
Tuesday, 20th March 2018, 7:39 pm

കൊച്ചി: ഐ.എസ്.എല്‍ കൊണ്ട് അവസാനിച്ചിട്ടില്ല കൊച്ചിയിലെ കാല്‍പന്തിന്റെ ആരവം. ഇന്നു നടന്ന സെക്കന്‍ഡ് ഡിവിഷന്‍ ഐ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് റിസേര്‍വ്‌സിന് മിന്നുന്ന ജയം. ലീഗിലെ ആദ്യ ജയമാണ് മഞ്ഞപ്പടയുടെ യുവതാരങ്ങള്‍ സ്വന്തമാക്കിയത്.

കലൂരില്‍ നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഫതേഹ് ഹൈദരാബാദിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ വിജയം.

13 ആം മിനുട്ടില്‍ റിസ്വാന്‍ അലിയാണ് ബ്ലാസ്റ്റേഴ്‌സിനെ മുന്നില്‍ എത്തിച്ചത്. ആദ്യ മത്സരത്തിലും റിസ്വാന്‍ ഗോള്‍ നേടിയിരുന്നു. അനന്ദു മുരളിയും സുരാജ് റവതുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ മറ്റു സ്‌കോറേഴ്‌സ്. യുവതാരങ്ങളുടെ പ്രകടനം വീക്ഷിക്കാന്‍ മൈതാനത്തെത്തിയ ആരാധകര്‍ വൈകിങ് ക്ലാപ്പ് നല്‍കിയാണ് യുവനിരയെ അഭിനന്ദിച്ചത്.

ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം 25 ാം തീയതി മധ്യഭാരത് എഫ്.സിയുമായാണ്.

ബ്ലാസ്റ്റേഴ്‌സിന്റെ ഗോളിന്റെയും വൈകിങ് ക്ലാപ്പിന്റെയും വീഡിയോകള്‍ കാണാം: