Entertainment
ആ നടൻ്റെ അബദ്ധങ്ങൾ കാണിക്കുന്ന കഥാപാത്രങ്ങൾ കണ്ടു വളർന്നയാളാണ് ഞാൻ, ഇത് 2.0 വേർഷൻ: ആസിഫ് അലി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. ഋതു എന്ന സിനിമയിലൂടെയാണ് ആസിഫ് അലി സിനിമയിലേക്ക് എത്തിയത്. അതിനുശേഷം നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട് ആസിഫ് അലി. ആഭ്യന്തര കുറ്റവാളിയാണ് ആസിഫിൻ്റെ പുറത്തിറങ്ങാൻ പോകുന്ന ചിത്രം.

ഇപ്പോൾ ജഗദീഷിനെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. ആഭ്യന്തര കുറ്റവാളി ഷൂട്ട് ചെയ്യുന്ന സമയത്ത് ജഗദീഷ് ഉണ്ടായിരുന്നപ്പോഴും സീനിയർ നടൻ ഉണ്ടെന്നോ റെസ്പെക്ട് കാണിക്കണമെന്നോ തോന്നിയിട്ടില്ലെന്നും ആസിഫ് അലി പറയുന്നു.

ജഗദീഷ് ലൊക്കേഷനിൽ ഉള്ളപ്പോഴുള്ള അച്ചടക്കവും ഇല്ലാത്തപ്പോഴുള്ള അച്ചടക്കവും വ്യത്യാസമാണെന്നും ആസിഫ് പറഞ്ഞു. 2.0 വേർഷനാണ് ജഗദീഷിൻ്റെയെന്നും താൻ കണ്ടു വളർന്ന ജഗദീഷ് കഥാപാത്രങ്ങൾ എപ്പോഴും ഹ്യൂമർ ചെയ്യുന്ന, തമാശ ചെയ്യുന്ന, അബദ്ധങ്ങൾ കാണിക്കുന്നതായിരുന്നെന്നും ആസിഫ് അലി പറയുന്നു.

അതിൻ്റെ ഇടയിലും സീരിയസ് റോൾ, ഹീറോ ക്യാരക്ടേഴ്സ് ഇഷ്ടം പോലെ ചെയ്യുന്നുണ്ടെന്നും ആഭ്യന്തര കുറ്റവാളിയിലെ സഹദേവൻ കുറെ നാൾക്ക് മുമ്പ് ആയിരുന്നെങ്കിൽ ജഗദീഷ് ചെയ്യേണ്ടതായിരുന്നെന്നും ആസിഫ് അലി അഭിപ്രായപ്പെട്ടു. കാൻ ചാനലിനോട് സംസാരിക്കുകയാണ് ആസിഫ് അലി.

‘ഈ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് ജഗദീഷേട്ടൻ ഉള്ളപ്പോഴും ഒരു സീനിയർ ആർട്ടിസ്റ്റ് ഉണ്ടെന്നോ അല്ലെങ്കിൽ അദ്ദേഹത്തിനോട് റെസ്പെക്ട് കാണിക്കണമെന്നോ തോന്നിയിട്ടില്ല. അതിനെപ്പറ്റി ചിന്തിച്ചിട്ട് പോലുമില്ല. ജഗദീഷേട്ടൻ ലൊക്കേഷനിൽ ഉള്ളപ്പോഴുള്ള ഡിസിപ്ലിനും ഇല്ലാത്തപ്പോഴുള്ള ഡിസിപ്ലിനും തമ്മിൽ വ്യത്യാസമുണ്ട്.

നമുക്ക് അറിയാവുന്നത് പോലെ 2. 0 വേർഷനാണ് ജഗദീഷേട്ടൻ്റേത്. ഞാൻ കണ്ടുവളർന്ന ജഗദീഷേട്ടൻ്റെ കഥാപാത്രങ്ങൾ എപ്പോഴും ഹ്യൂമർ ചെയ്യുന്ന, തമാശ ചെയ്യുന്ന, അബദ്ധങ്ങൾ കാണിക്കുന്നതായിരുന്നു. അതിൻ്റെ ഇടയിലും സീരിയസ് റോൾ, ഹീറോ ക്യാരക്ടേഴ്സ് ഇഷ്ടം പോലെ ചെയ്യുന്നുണ്ട് അദ്ദേഹം. ആഭ്യന്തര കുറ്റവാളിയിലെ സഹദേവൻ കുറെ നാൾക്ക് മുമ്പ് ആയിരുന്നെങ്കിൽ ജഗദീഷേട്ടൻ ചെയ്യേണ്ട ക്യാരക്ടറാണ്,’ ആസിഫ് അലി പറയുന്നു.

തുളസി, ശ്രേയാ രുക്മിണി എന്നിവരാണ് ചിത്രത്തിലെ നായികമാരായെത്തുന്നത്. ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്,തുളസി, ശ്രേയാ രുക്മിണി എന്നിവരാണ് ചിത്രത്തിലെ നായികമാരായെത്തുന്നത്. ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.

Content Highlight: I grew up watching that actor’s flawed characters, and this is version 2.0 says Asif Ali