ഹൈദരാബാദ്: ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ വിദേശ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രൊഫസര്‍ അറസ്റ്റില്‍. തായ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹിന്ദി വിഭാഗം അധ്യാപകനാണ് അറസ്റ്റിലായത്.
പ്രൊഫസര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും എതിര്‍ത്തപ്പോള്‍ മര്‍ദിച്ചെന്നുമാണ് യുവതിയുടെ പരാതിയില്‍ ഗച്ചിബൗളി പൊലീസാണ് അധ്യാപകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രൊഫസര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും എതിര്‍ത്തപ്പോള്‍ മര്‍ദിച്ചെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഗച്ചിബൗളി പൊലീസാണ് അധ്യാപകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രൊഫസറിനെതിരെ സെക്ഷന്‍ 354 പ്രകാരം കേസെടുത്തിട്ടുണ്ടെന്നും, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കാമ്പസില്‍ ഒരു പാര്‍ട്ടി നടത്തിയിരുന്നു, അതില്‍ ചില ഫാക്കല്‍റ്റി അംഗങ്ങളും പങ്കെടുത്തിരുന്നു. പാര്‍ട്ടിക്കിടെ പ്രൊഫസര്‍ തായ് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും വിദ്യാര്‍ത്ഥിനി എതിര്‍ത്തുവെന്നുമാണ് ആരോപണം.
സംഭവം നടന്നതിന് പിന്നാലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ മുഖേന സര്‍വ്വകലാശാല അധികൃതരെ പരാതി അറിയിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
എന്നാല്‍, നടപടിയാവശ്യപ്പെട്ട് രാത്രി മുഴുവന്‍ പ്രതിഷേധിച്ചെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
പിറ്റേന്ന് വിദ്യാര്‍ത്ഥി സംഘം സ്റ്റേഷനില്‍ എത്തി അധ്യാപകനെതിരെ പരാതി നല്‍കുകയായിരുന്നു.