എച്ച്.ടി.സി യുടെ വണ്‍(എം9) പുറത്തിറക്കി
Big Buy
എച്ച്.ടി.സി യുടെ വണ്‍(എം9) പുറത്തിറക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd March 2015, 10:02 am

എച്ച്.ടി.സി യുടെ പുതിയ സ്മാര്‍ട്‌ഫോണായ വണ്‍(എം9) പുറത്തിറക്കി. മുന്‍ഗാമികളായ എച്ച്.ടി.സി ഫോണുകളുടെ അതേ ഡിസൈന്‍ തന്നെയാണ് വണ്‍ (എം9)ന്റെത്. എന്നാല്‍ ഇതില്‍നിന്നും വ്യത്യസ്തമായി ഡിസിപ്‌ളെയില്‍ സുതാര്യമായ ഒരു കവറിങ്ങും അരികുകളില്‍ വ്യത്യസ്ഥങ്ങളായ നിറങ്ങളും ഇതിനുണ്ട്.

5 ഇഞ്ച് വരുന്ന സൂപ്പര്‍ എല്‍ഇഡി3 ഫുള്‍ എച്ച്ഡി ഡിസ്പ്‌ളെ(1920x1080p). 2 GHz ക്യുവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810 എം.എസ്.എം8994 64-ബിറ്റ് ഒക്ടാ കോര്‍ പ്രോസസര്‍, 3 ജി.ബി റാം എന്നിവയാണ് എച്ച്.ടി.സി വണ്‍ (എം9) നുള്ളത്. കൂടാതെ 32 ജിബി ഇന്റേണല്‍ മെമ്മറിയും 128 ജിബി ഉപയോഗിക്കാവുന്ന മെമ്മറി കാര്‍ഡ് സ്ലോട്ടും ഇതിനുണ്ട്.

20 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണിതിനുള്ളത്. സൂപ്പര്‍ വൈഡ് ആംഗിളോടുകൂടിയ 4 മെഗാപിക്‌സല്‍ അള്‍ട്രാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്. UI7 കസ്റ്റമൈസേഷനോടുകൂടിയ ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പിലാണ് എച്ച്.ടി.സി വണ്‍ (എം9) പ്രവര്‍ത്തിക്കുന്നത്. വൈഫൈ 802.11a/b/g/n/ac, ബ്ലൂടൂത്ത് 4.1, എന്‍.എഫ്.സി, GLONASS, ജിപിഎസ്, മൈക്രോ- യുഎസ്ബി, 3ജി,  4ജി എന്നിവയാണ് കണക്ടിവിറ്റി സൗകര്യങ്ങള്‍.

2840mAh യുടെ ബാറ്ററിയാണുള്ളത്. ഡോള്‍ബി ഓഡിയോ സറൗണ്ടോടുകൂടിയ എച്ച്.ടി.സിയുടെ ബൂംസൗണ്ട് ഓഡിയോ ആണിതിനുള്ളത്. മാര്‍ച്ച് പകുതിയോടെയായിരിക്കും  എച്ച്.ടി.സി വണ്‍ (എം9) ഏഷ്യയിലും ഇന്ത്യയിലും വില്‍പ്പനയ്‌ക്കെത്തുക.