എ.ടി.എം കാര്‍ഡ് ഇല്ലാതെയും ഇനി എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാം
Tech
എ.ടി.എം കാര്‍ഡ് ഇല്ലാതെയും ഇനി എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd March 2019, 11:28 pm

എ.ടി.എം കാര്‍ഡ് ഇല്ലാതെയും ഇനി എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാം. എസ്.ബി.ഐ ആണ് ഈ സേവനം ലഭ്യമാക്കുന്നത്. സേവനം ലഭിക്കാന്‍ ആദ്യം ചെയ്യേണ്ടത് ഫോണില്‍ എസ്.ബി.ഐയുടെ യോനോ ആപ്ലിക്കേഷന്‍ ലഭ്യമാക്കുക എന്നുള്ളതാണ്.

യോനോ ആപ്ലിക്കേഷനില്‍ ക്യാഷ് വിഡ്രോവല്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആറ് അക്ക ഒ.ടി.പി ലഭിക്കും. അരമണിക്കൂര്‍ വരെയാണ് ഈ ഒ.ടി.പി ഉപയോഗിക്കാന്‍ കഴിയുകയുള്ളു. എസ്.ബി.ഐ എ.ടി.എമ്മില്‍ എത്തിയ ശേഷം യോനോ പിന്നും ഈ ഒടിപിയും എന്റര്‍ ചെയ്ത് പണം പിന്‍വലിക്കാവുന്നതാണ്.

ALSO READ: ആറ് മണിക്കൂറില്‍ കൂടുതല്‍ ഇനി പബ്ജി കളിക്കാന്‍ കഴിയില്ല

നിലവില്‍ 16,500 എ.ടി.എമ്മുകളില്‍ മാത്രമാണ് സേവനം ലഭ്യമാക്കിയിട്ടുള്ളു. അടുത്ത 3-4 മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ 60,000 എടിഎമ്മുകളില്‍ സേവനം ലഭ്യമാക്കുമെന്ന് ചെയര്‍മാന്‍ രജ്നീഷ് കുമാര്‍ പറഞ്ഞു.

ഒരു ഡിവൈസില്‍ മാത്രമാണ് നിലവില്‍ സേവനം പ്രാവര്‍ത്തിപ്പിക്കാന്‍ സാധിക്കുകയുള്ളു. സുരക്ഷയുടെ ഭാഗമായാണ് ഈ നിയന്ത്രണം. മാത്രമല്ല ആറ് അക്ക ഒ.ടി.പി നല്‍കുന്നതും സെക്യൂരിറ്റിയുടെ ഭാഗമായാണ്. ഇത്തരം ട്രാന്‍സാക്ഷനിലൂടെ 10,000 രൂപ വരെ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളു. ഇത്തരം രണ്ട് ട്രാന്‍സാക്ഷന്‍ മാത്രമേ ഒരു ദിവസം സാധിക്കുകയുള്ളു.