മഞ്ഞുകാലം തുടങ്ങി. ഒപ്പം ചില സൗന്ദര്യ പ്രശ്‌നങ്ങളും. മഞ്ഞുകാലത്തെ പ്രധാന സൗന്ദര്യപ്രശ്‌നങ്ങളില്‍ ഒന്നാണ് ചുണ്ടിനുണ്ടാവുന്ന വിണ്ടുകീറല്‍. ഇതെങ്ങനെ തടയാമെന്നാണ് ഇവിടെ പറയുന്നത്.
വെള്ളം കുടിക്കുക:
നിര്‍ജ്ജലീകരണം കാരണമാണ് ചുണ്ട് വിണ്ടുകീറുന്നത്. അതിനാല്‍ ധാരാളം വെള്ളം കുടിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശൈത്യകാലത്ത് വെള്ളം അധികം കുടിക്കുന്നത് അനാവശ്യമാണെന്ന് തോന്നാം. എന്നാല്‍ ചുണ്ടുകള്‍ മനോഹരമായി നിലനില്‍ക്കണമെങ്കില്‍ ദിവസം എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.
ഹ്യൂമിഡിഫയര്‍ ഉപയോഗിക്കുക:
ശൈത്യകാലത്ത് വായു നന്നായി വരണ്ടിരിക്കും. പ്രത്യേകിച്ച് മുറിയില്‍ ഹീറ്റര്‍ ഉപയോഗിക്കുന്നത് കൊണ്ട്. അതിനാല്‍ മുറിയില്‍ ഈര്‍പ്പം തിരിച്ചുകൊണ്ടുവരാനായി ഒരു ഹ്യുമിഡിഫയര്‍ ഉപയോഗിക്കുക.
ലിപ് ബാം ഉപയോഗിക്കു:
ചുണ്ടുകള്‍ ഈര്‍പ്പമുള്ളതായി തോന്നിക്കാന്‍ എപ്പോഴും ലിപ് ബാം കയ്യില്‍ കരുതുക. നാവുകൊണ്ട് ചുണ്ടുകള്‍ നനക്കുന്നത് ഒഴിവാക്കാം. ഇത് ചുണ്ടുകള്‍ ഉണങ്ങുന്നത് വര്‍ധിപ്പിക്കുകയേ ഉള്ളൂ.
മുഖത്തിന് ചുറ്റും സ്‌കാര്‍ഫ് ധരിക്കുക:
രാവിലെ വീട്ടില്‍ നിന്നും പുറത്ത് പോകുമ്പോഴും രാത്രി വൈകിവരുമ്പോഴും സ്‌കാര്‍ഫ് ധരിക്കുക. യാത്രയ്ക്കിടെ ചുണ്ടിന് നിര്‍ജ്ജലീകരണം സംഭവിക്കുന്നത് തടയാനായി ചുണ്ടുകള്‍ മൂടിവയ്ക്കാം.
ഉറങ്ങുന്നതിന് മുമ്പ് മോയിസ്ചര്‍ ഉപയോഗിക്കുക:
രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് കട്ടിയില്‍ മോയിസ്ചര്‍ പുരുട്ടുക. ഇത് നിങ്ങളുടെ ചുണ്ടിന് ഈര്‍പ്പം പ്രദാനം ചെയ്യും.