ഹൈദരാബാദ്: ബാഹുബലി ഉണ്ടാക്കിയ ഓളം ലോകം മുഴുവന്‍ ഇപ്പോഴുമുണ്ട്. ചിത്രത്തില്‍ ബാഹുബലിയുടെയും കട്ടപ്പയുടെയും ഒക്കെ പഴയകാലം പ്രേക്ഷകന് മുന്നില്‍ പറയുന്നുണ്ടെങ്കിലും ശിവകാമി ദേവിയുടെ ജീവിതം അറിയാന്‍ ആളുകള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു.
ഇപ്പോഴിതാ ശിവകാമിയുടെ ജീവിതവും സ്‌ക്രിനില്‍ ഒരുങ്ങുകയാണ്. വെബ്ബ് സീരിസായിട്ടാണ് ശിവകാമിയുടെ ജീവിതം സ്‌ക്രിനിലെത്തുന്നത്. രമ്യ കൃഷ്ണന്‍ ആയിരുന്നു സിനിമയില്‍ ശിവകാമിയായതെങ്കില്‍ നടി വാമിഖ ഖബ്ബിയാണ് സീരിസില്‍ ശിവകാമിയുടെ കൗമാരക്കാലം അവതരിപ്പിക്കുന്നത്.
മലയാളി എഴുത്തുകാരനായ ആനന്ദ് നീലകണ്ഠന്റെ പുസ്തകമായ ദ റൈസ് ഓഫ് ശിവകാമിയെ ആസ്പദമാക്കിയാണ് ബാഹുബലി വരുന്നത്.’ബാഹുബലി: ബിഫോര്‍ ദ് ബിഗിനിങ്’ എന്ന പേരിലാണ് സീരിസ് ഒരുങ്ങുന്നത്.
200 കോടി ബജറ്റില്‍ ഒരുങ്ങുന്ന സീരീസ് രാജമൗലിയും പ്രസാദ് ദേവനിനിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ദേവകട്ടയും പ്രവീണ്‍ സറ്ററും ചേര്‍ന്നാണ് സീരിസ് സംവിധാനം ചെയ്യുന്നത്.
ബാഹുബലിയുടെ ജനനത്തിനു മുന്‍പുള്ള ശിവകാമിയുടെയും കട്ടപ്പയുടെയും കഥയാണ് സീരിസ് പറയുന്നത്. ഒരു മണിക്കൂര്‍ വീതമുള്ള ഒമ്പത് ഭാഗമായാണ് ഒരു സീസണ്‍. നെറ്റ്ഫ്ളിക്സിന്റെ ഇന്ത്യയില്‍ നിന്നുള്ള രണ്ടാമത്തെ വെബ്ബ് സീരിസാണിത്.