ഡൂള്‍ന്യൂസ് ഡെസ്‌ക്5 min
മക്ക: സൗദി അറേബ്യയില്‍ കനത്ത മഴ.മക്കയില്‍ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മഴ കനത്തത്. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.
മസ്ജിദുല്‍ ഹറമില്‍ ഉള്‍പ്പെടെ കനത്ത മഴയാണ് ലഭിച്ചത്. മഴ ശക്തമായതോടെ മിക്ക പള്ളികളിലും മഗ്രിബ്, ഇഷാഅ് നമസ്‌കാരങ്ങള്‍ ഒരുമിച്ചാണ് നമസ്‌കരിച്ചത്.
ജിദ്ദയിലും കനത്ത മഴയുണ്ടായി.പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിലായി.
#VIDEO: Heavy #Rain lashed #Makkah on Sunday evening. pic.twitter.com/dsT73qN5Jq
— Saudi Gazette (@Saudi_Gazette) September 29, 2019