മുംബൈ: മന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ശിവസേനയിലെ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം എം.എല്‍.എ നരേന്ദ്ര ബോന്ദേക്കര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചതായി റിപ്പോര്‍ട്ട്. ഷിന്‍ഡെ വിഭാഗം ശിവസേനയുടെ ഉപനേതാവ് സ്ഥാനവും ബോന്ദേക്കര്‍ രാജിവെച്ചതായാണ് റിപ്പോര്‍ട്ട്.
ഭണ്ഡാര- പവാനി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് മൂന്ന് തവണ ബോന്ദേക്കര്‍ എം.എല്‍.എ സ്ഥാനത്ത് എത്തിയിട്ടുണ്ട്. ബോന്ദേക്കറിന് ശിവസേന മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അടുത്തിടെ നടന്ന മന്ത്രിസഭാ വിപുലീകരണ സമയത്ത് ബോന്ദേക്കറിന് മന്ത്രി സ്ഥാനം നല്‍കിയിരുന്നില്ല.
മന്ത്രി സ്ഥാനം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ബോന്ദേക്കര്‍ ഏക്‌നാഥ് ഷിന്‍ഡെ, മുതിര്‍ന്ന ശിവസേന നേതാക്കളായ ഉദയ് സാമന്ത്, ശ്രീകാന്ത് ഷിന്‍ഡെ എന്നിവരെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇവരില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടാവാതിരുന്നതോടെയാണ് നേതാവ് രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചെങ്കിലും എം.എല്‍.എ സ്ഥാനത്ത് നിന്ന് ബോന്ദേക്കര്‍ രാജി വെച്ചിട്ടില്ല. വിദര്‍ഭയിലെ 62ല്‍ 47 സീറ്റുകളിലും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതിയുടെ വിജയത്തില്‍ ചിലര്‍ക്കിടയില്‍ അതൃപ്തി ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഡിസംബര്‍ അഞ്ചിനാണ് ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. 39 മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
19 മന്ത്രിമാര്‍ ബി.ജെ.പിക്കും ശിവസേനയ്ക്ക് പതിനൊന്നും എന്‍.സി.പിക്ക് ഒമ്പത് മന്ത്രിമാരുമാണ്. രണ്ട് ഉപമുഖ്യമന്ത്രിമാരും മുഖ്യമന്ത്രിയുമടക്കം 42 പേരണ് മഹാരാഷ്ട്ര മന്ത്രിസഭയില്‍.
Content Highlight: He did not get a ministerial post; Shinde faction Shiv Sena MLA resigned from the party