indian cinema
'ആ മാസിക വായിച്ച് അന്ന് രാത്രി മുഴുവന്‍ ഇരുന്ന് അവന്‍ കരഞ്ഞു'; വിജയ്‌യുടെ വിജയരഹസ്യം വെളിപ്പെടുത്തി സഞ്ജീവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Oct 01, 04:18 am
Monday, 1st October 2018, 9:48 am

ചെന്നൈ: തുടക്കകാലത്ത് ഏറെ മോശം അനുഭവങ്ങളിലൂടെ കടന്നുവന്ന നടനാണ് ഇളയ ദളപതി വിജയ്. നിരവധി വിമര്‍ശനങ്ങളും അധിക്ഷേപങ്ങളുമായിരുന്നു തുടക്കകാലത്ത് വിജയ് നേരിട്ടത്. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ എല്ലാം തന്റെ വിജയത്തിനുള്ള ചവിട്ടുപടിയാക്കുകയായിരുന്നെന്നാണ് വിജയുടെ ഉറ്റസുഹൃത്തും അവതാരകനുമായ സഞ്ജീവ് പറയുന്നത്.

വിജയ്‌യുടെ അച്ഛന്‍ സംവിധാനം ചെയ്ത നാളയെ തീര്‍പ്പു എന്ന ചിത്രത്തിലൂടെയാണ് വിജയ് തമിഴ് സിനിമാ ലോകത്ത് നായകനായി എത്തുന്നത്. എന്നാല്‍ അന്ന് ഒരു പ്രമുഖ തമിഴ് മാസിക വിജയയുടെ അഭിനയത്തെയും സൗന്ദര്യത്തിനെയും രൂക്ഷമായി വിമര്‍ശിച്ച് എഴുതുകയായിരുന്നു. സഞ്ജയ് പറയുന്നു.

Also Read ഫ്‌ളാറ്റ് മാത്രം അല്ല സാബു മോന് കിടിലന്‍ സര്‍പ്രൈസുമായി ലിജോ ജോസ് പെല്ലിശ്ശേരിയും വിജയ് ബാബുവും

“ആ മാസിക വായിച്ചപ്പോള്‍ വിജയ് ഒരുപാട് വിഷമിച്ചു. ആ രാത്രി മുഴുവന്‍ ഇരുന്ന് കരഞ്ഞു. അതൊരു ക്രിസ്മസ്, ന്യൂഇയര്‍ ദിവസത്തിലാണെന്നാണ് എന്റെ ഓര്‍മ. 20 വയസ്സു പ്രായമുള്ള ഒരാളെ ഇതുപോലെ വിമര്‍ശിക്കുമ്പോള്‍ ആരാണെങ്കിലും തളര്‍ന്നുപോകും. എന്നാല്‍ ഇന്ന് വിമര്‍ശനങ്ങളെ വിജയ് നേരിടുന്നത് നേരെ തിരിച്ചാണ്. പക്ഷേ ആ സംഭവം അദ്ദേഹത്തില്‍ നിരവധി തിരിച്ചറിവുകളുണ്ടാക്കി. അതേ മാസിക തന്നെ വര്‍ഷങ്ങള്‍ക്കുള്ളില്‍ വിജയ്‌യെ പ്രകീര്‍ത്തിച്ച് കവര്‍‌സ്റ്റോറി തന്നെ എഴുതി.”സഞ്ജീവ് പറയുന്നു.

Doolnews Video