‘ഇവള്‍ക്ക് രുചിയുള്ള ഭക്ഷണവും രുചിയില്ലാത്ത ഭക്ഷണവും തിരിച്ചറിയാന്‍ അറിയാം, അവള്‍ അത് വ്യക്തമായി പറയാറും ഉണ്ട്. കിട്ടുന്ന ഭക്ഷണം പ്രിവിലേജ് ആണെന്ന് പറഞ്ഞു കൊടുക്കുമ്പോ തന്നെ വീട്ടിലെ ഒരേ ഒരു പുരുഷന്‍ ആയ ഞാന്‍ ‘കഷ്ണം മുഴുവന്‍ എനിക്കും, പാതി ചാറ് നിനക്കും നിന്റെ അമ്മയ്ക്കും ‘ എന്നാണ് പ്രമാണം എന്ന് ഞാനോ അവളുടെ അമ്മയോ പറഞ്ഞു കൊടുത്തിട്ടില്ല’, ഹരീഷ് പറയുന്നു.
പെണ്ണായാല്‍ അറപ്പും ഇഷ്ടക്കുറവും ഒക്കെ കളഞ്ഞു ആദര്‍ശവതി ആവണം എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരോടു പോയി പണി നോക്കാന്‍ പറയാന്‍ പ്രത്യേകം പറഞ്ഞു കൊടുത്തിട്ടുണ്ടെന്നും ഹരീഷ് പറയുന്നു.
ആനീസ് കിച്ചനിലെ വിധുബാലയുടേയും ആനിയുടേയും പരാമര്‍ശങ്ങള്‍ ഏറെ വിവാദമായിരുന്നു.
‘എന്റെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്, പെണ്ണായാല്‍ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, പെണ്ണായാല്‍ അറപ്പ് പാടില്ല, പെണ്ണായാല്‍ കറിയിലെ കഷണങ്ങള്‍ നോക്കി എടുക്കരുത്, പെണ്ണായാല്‍ ഒരു ഭക്ഷണവും ഇഷ്ടമില്ല എന്നു പറയരുത്, എന്തും ഇഷ്ടപ്പെടണം. കാരണം നാളെ പെണ്ണ് മറ്റൊരു വീട്ടില്‍ ചെന്നു കയറുമ്പോള്‍ അവിടെ ഫ്രസ്‌ട്രേറ്റഡ് ആകാതെ സന്തോഷത്തോടെ ജീവിക്കാന്‍ ഇത് ഉപകരിക്കും’ എന്നായിരുന്നു വിധുബാലയുടെ പരാമര്‍ശം.
ഇത് ശരിയാണെന്ന് ആനിയും പരിപാടിയില്‍ സമ്മതിക്കുന്നുണ്ട്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണുയരുന്നത്.
ഹരീഷ് ശിവരാമകൃഷ്ണന്റേ ഫേസ്ബുക്ക് പോസ്റ്റ്
ഇത് എന്റെ മകളാണ്… ഇവള്‍ക്ക് രുചിയുള്ള ഭക്ഷണവും രുചിയില്ലാത്ത ഭക്ഷണവും തിരിച്ചറിയാന്‍ അറിയാം, അവള്‍ അത് വ്യക്തമായി പറയാറും ഉണ്ട് … കിട്ടുന്ന ഭക്ഷണം പ്രിവിലേജ് ആണെന്ന് പറഞ്ഞു കൊടുക്കുമ്പോ തന്നെ വീട്ടിലെ ഒരേ ഒരു പുരുഷന്‍ ആയ ഞാന്‍ ‘കഷ്ണം മുഴുവന്‍ എനിക്കും, പാതി ചാറ് നിനക്കും നിന്റെ അമ്മയ്ക്കും ‘ എന്നാണ് പ്രമാണം എന്ന് ഞാനോ അവളുടെ അമ്മയോ പറഞ്ഞു കൊടുത്തിട്ടില്ല.
സ്വന്തം ജോലി അത് എന്ത് തന്നെ ആയാലും ( പാത്രം കഴുകുകയോ, ടോയ്‌ലറ്റ് വൃത്തിയാക്കുകയോ എന്ത് വേണെങ്കില്‍ ആയിക്കോട്ടെ )- അത് സ്വയം ചെയ്യുക എന്നത് ഒരു ആന കാര്യം അല്ല – അവളായാലും ഞാന്‍ ആയാലും ആരായാലും എന്നും പറഞ്ഞു കൊടുത്തിട്ടുണ്ട്.
പെണ്ണായാല്‍ അറപ്പും ഇഷ്ടക്കുറവും ഒക്കെ കളഞ്ഞു ആദര്‍ശവതി ആവണം എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരോടു പോയി പണി നോക്കാന്‍ പറയാന്‍ പ്രത്യേകം പറഞ്ഞു കൊടുത്തിട്ടുണ്ട്.
പിന്നെ പില്‍ക്കാലത്തു അവളുടെ വീട്ടിലോ, എന്റെ വീട്ടിലോ ഭര്‍ത്താവിന്റെ വീട്ടിലോ വാടക വീട്ടിലോ എവിടെയായാലും അവള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും പാചകം ചെയ്യാനും, അവള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, പ്രേമിക്കാനും, വിവാഹം കഴിക്കാനും കഴിക്കാതെ ഇരിക്കാനും, ആരുടേയും സമ്മതം വേണ്ട എന്നും പറഞ്ഞു കൊടുത്തിട്ടുണ്ട്.
സ്വന്തമായി അഭിപ്രായം ഉണ്ട് എന്ന കാരണത്താലോ, പാചകം അറിയില്ല എന്ന കാരണത്താലോ, ഇഷ്ടം അല്ലാത്ത കാര്യങ്ങള്‍ അവള്‍ ചെയ്യില്ല എന്ന കാരണത്താലോ വരുന്ന ‘വരും വരായ്കകളെ ‘ അങ്ങോട്ട് വരട്ടെ എന്ന് പറയാനും പഠിപ്പിച്ചിട്ടുണ്ട്. ഈ പഠിപ്പിച്ച കൊണ്ടുള്ള ബുദ്ധിമുട്ട് അവള്‍ സഹിച്ചോളും – ചുറ്റും ഉള്ള കുലമമ്മീസ് ആന്‍ഡ് കുലഡാഡീസ് വിഷമിക്കേണ്ടതില്ല. Edit ഞാന്‍ എന്തോ ഭയങ്കര സംഭവം ആയ അച്ഛന്‍ ആണ് ഇങ്ങനെ ഒക്കെ പറയാന്‍ എന്ന തെറ്റിധാരണ ഒന്നും എനിക്ക് ഇല്ല. സ്വന്തം മകള്‍ക്ക് അവളുടെ തീരുമാനങ്ങള്‍ എടുക്കാന്‍ ഉള്ള സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന ഒരു അച്ഛന്‍ അത്രേ ഉള്ളു. വേറെ എന്തെങ്കിലും ഒക്കെ നിങ്ങക്ക് തോന്നിയാല്‍ അതിനു എനിക്ക് ഒന്നും പറയാന്‍ ഇല്ല. പുരോഗമനം എന്ന് കേള്‍ക്കുമ്പോ പൊട്ടി ഒലിക്കുന്നവര്‍ക്ക് ഉള്ള ointment ഇവിടെ ലഭ്യമല്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക