Sports News
അവസാന നാല് ഓവറുകളില്‍ അടിച്ചത് 1,068 റണ്‍സ്; പാണ്ഡ്യ യൂ ബ്യൂട്ടി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 31, 04:36 pm
Friday, 31st January 2025, 10:06 pm

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം മത്സരം മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ തുടരുകയാണ്. ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെയും ഏറെ നാളുകള്‍ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ശിവം ദുബെയുടെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്.

ഹര്‍ദിക് 30 പന്തില്‍ 53 റണ്‍സുമായി തിളങ്ങിയപ്പോള്‍ 34 പന്തില്‍ 53 റണ്‍സാണ് ദുബെ സ്വന്തമാക്കിയത്.

അന്താരാഷ്ട്ര ടി-20 കരിയറിലെ അഞ്ചാമത് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഹര്‍ദിക് മറ്റൊരു ചരിത്ര റെക്കോഡും സ്വന്തമാക്കി. അന്താരാഷ്ട്ര ടി-20യിലെ ഡെത്ത് ഓവറുകളില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഹര്‍ദിക് സ്വന്തമാക്കിയത്.

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ മറികടന്നുകൊണ്ടാണ് പാണ്ഡ്യ ഈ റെക്കോഡില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

 

അന്താരാഷ്ട്ര ടി-20യില്‍ 16-20 ഓവറുകളില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരം

(താരം – റണ്‍സ് – സ്‌ട്രൈക്ക് റേറ്റ് എന്നീ ക്രമത്തില്‍)

ഹര്‍ദിക് പാണ്ഡ്യ – 1068* – 174.23

വിരാട് കോഹ്‌ലി – 1032 – 192.54

എം.എസ്. ധോണി – 1014 – 152.02

അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 13 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എന്ന നിലയിലാണ്. 18 പന്തില്‍ 29 റണ്‍സുമായി ഹാരി ബ്രൂക്കും നാല് പന്തില്‍ രണ്ട് റണ്‍സുമായി ജേകബ് ബേഥലുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കറ്റ്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ജേകബ് ബേഥല്‍, ലിയാം ലിവിങ്സ്റ്റണ്‍, ഹാരി ബ്രൂക്ക്, ജെയ്മി ഓവര്‍ട്ടണ്‍, ബ്രൈഡന്‍ കാര്‍സ്, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്, സാഖിബ് മഹ്‌മൂദ്.

 

Content Highlight: Hardik Pandya surpasses Virat Kohli in most T20I runs for India in 16-20 overs