ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുടെ നിര്‍ദേശങ്ങളെ പാടെ അവഗണിച്ച് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ഹര്‍ദിക് ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ കളിക്കണം എന്ന ഗാംഗുലിയുടെ നിര്‍ദേശത്തെയാണ് താരം പാടെ അവഗണിച്ചത്.
രഞ്ജി ട്രോഫിയില്‍ ബറോഡയ്ക്ക് വേണ്ടി കളിക്കണമെന്നായിരുന്നു ഗാംഗുലി നിര്‍ദേശിച്ചത്. എന്നാല്‍ വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് താരം രഞ്ജിയില്‍ നിന്നും വിട്ടു നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, രഞ്ജിക്കുള്ള ബറോഡ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 20 അംഗ ടീമില്‍ ഹര്‍ദിക് ഉണ്ടാവുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും താരം ടീമില്‍ ഇടം പിടിച്ചിട്ടില്ല.
അഥവാ താരം ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍ നായകനായി പരിഗണിക്കപ്പെടുമായിരുന്നു. കേദാര്‍ ദേവ്ധറാണ് ബറോഡ ടീമിന്റെ നായകന്‍. വിഷ്ണു സോളങ്കിയാണ് വൈസ് ക്യാപ്റ്റന്‍. ബറോഡ ക്രിക്കറ്റ് അസോസിയേഷനാണ് ടീം പ്രഖ്യാപിച്ചത്.
ഐ.സി.സി ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ താരം ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു.
ഐ.പി.എല്ലിലെ പുതിയ ടീമായ അഹമ്മദാബാദ് ടൈറ്റന്‍സിന്റെ ക്യാപ്റ്റനാണ് ഹര്‍ദിക്. തിങ്കളാഴ്ചയായിരുന്നു ടീമിന്റെ പേര് പ്രഖ്യാപിച്ചത്. അഹമ്മദാബാദിന്റെ ‘ഹാന്‍ഡ് പിക്ഡ്’ താരങ്ങളില്‍ മുമ്പനായിരുന്നു ഹര്‍ദിക്.