ഈ വർഷം തിയേറ്ററിലെത്തി വലിയ വിജയമായ ചിത്രമായിരുന്നു ആടുജീവിതം. ഏറെ നാളത്തെ പ്രീ പ്രൊഡക്ഷന് ശേഷം തിയേറ്ററിൽ എത്തിയ ചിത്രത്തിൽ പൃഥ്വിരാജായിരുന്നു നായകൻ.
ഈ വർഷം തിയേറ്ററിലെത്തി വലിയ വിജയമായ ചിത്രമായിരുന്നു ആടുജീവിതം. ഏറെ നാളത്തെ പ്രീ പ്രൊഡക്ഷന് ശേഷം തിയേറ്ററിൽ എത്തിയ ചിത്രത്തിൽ പൃഥ്വിരാജായിരുന്നു നായകൻ.
മലയാളികൾക്കിടയിലെ ഏറെ സ്വീകാര്യത നേടിയ ആടുജീവിതം എന്ന ചലച്ചിത്രാവിഷ്കാരം ബ്ലെസി ഒരുക്കുന്നുവെന്നത് ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്.
നജീബായി വേഷമിട്ട പൃഥ്വിരാജിന്റെ ഗംഭീര പ്രകടനം കണ്ട ചിത്രമാണ് ആടുജീവിതം. ചിത്രത്തിൽ ഹക്കിം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പുതുമുഖ നടൻ കെ. ആർ. ഗോകുൽ ആയിരുന്നു. എന്നാൽ ആ വേഷത്തിലേക്ക് താനും തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെന്നാണ് നടൻ ഹക്കിം ഷാ പറയുന്നത്.
പതിനേഴ് വയസുള്ള പൊടിമീശക്കാരനെയായിരുന്നു ചിത്രത്തിന് ആവശ്യമെന്നും തന്റെ താടി കഥാപാത്രത്തിന് ചേരുന്നതല്ലായിരുന്നുവെന്നും ഹക്കിം പറഞ്ഞു. ഓൺ ലുക്കേഴ്സ് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.
‘ആടുജീവിതത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ ഞാനും ഒരാൾ ആയിരുന്നു. എന്റെ പെർഫോമൻസൊക്കെ എല്ലാവർക്കും കണ്ട് ഇഷ്ടപ്പെട്ടിരുന്നു. അതൊക്കെ ഓക്കെയായിരുന്നു.
പക്ഷെ എന്റെ ഈ താടി ആയിരുന്നു പ്രശ്നം. കാരണം താടി എനിക്ക് മുകളിൽ നിന്നേ വരും. കുഞ്ഞു നാളിലെ എനിക്ക് അങ്ങനെയാണ്. ഞാൻ ഉദ്ദേശിച്ചത് ഒരു 20 വയസ്സ് മുതലേ അങ്ങനെ തന്നെയാണ്. താടിക്ക് അത്യാവശ്യം ഗ്രോത്തുണ്ടെനിക്ക്.
എന്നോട് ബ്ലെസി സാർ ചോദിച്ചു, നീയെന്താ ഇങ്ങനെയെന്ന്. ഞാൻ പറഞ്ഞു, ചെറുപ്പത്തിലേ ഇങ്ങനെയാണെന്ന്. അദ്ദേഹം ചോദിച്ചു, ചെറുപ്പത്തിലേ ഇങ്ങനെയാണോയെന്ന്. ഞാൻ പറഞ്ഞു, അല്ല അത്യാവശ്യം ഗ്രോത്തുള്ള ഒരു പാരമ്പര്യമാണ് എനിക്കുള്ളതെന്ന്.
അവിടെ എല്ലാവരും ഉണ്ടായിരുന്നു. രഞ്ജിത്ത് അമ്പാടി ചേട്ടനൊക്കെയുണ്ട്. ഞാൻ അദ്ദേഹത്തോട് നമുക്ക് മേക്കപ്പിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചു. അപ്പോൾ തന്നെ എനിക്ക് മനസിലായി ഞാൻ സെലക്റ്റ് ആയിട്ടില്ലെന്ന്. കാരണം ഹക്കിമായിട്ട് വേണ്ടത് പതിനേഴ് വയസുള്ള ഒരു പൊടിമീശക്കാരൻ പയ്യനെയായിരുന്നു,’ഹക്കിം ഷാ പറയുന്നു.
Content Highlight: Hakkim Sha Talk About Aadujeevitham Movie And Character Of Hakkim