ന്യൂദല്‍ഹി: അയോധ്യയില്‍ രാമന്‍ ജനിച്ചെന്ന് വിശ്വസിക്കുന്ന സ്ഥലത്ത് തന്നെ രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കണമെന്നതാണ് ബി.ജെ.പി യുടെ നിലപാടെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷാ. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അടക്കുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട് വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. “ഭാരത് കെ മന് കി ബാത് മോദി കെ സാത” എന്ന പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത്ഷാ.
“അയോധ്യകേസ് കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ ബി.ജെയപിയുടെ നിലപാട് വ്യക്തമാണ്. രാമന്‍ ജനിച്ചെന്ന് വിശ്വസിക്കുന്ന സ്ഥലത്ത് തന്നെ രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കണം. അയോധ്യകേസില്‍ തടസ്സമുണ്ടാക്കാതെ കേസ് സുഗമമായി നടത്താന്‍ പ്രതിപക്ഷം അനുവദിക്കണം.” അമിത്ഷാ അഭിപ്രായപ്പെട്ടു.
ALSO READ: ബംഗാളില്‍ പ്രതിഷേധം തെരുവിലേക്കും; പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു
അയോധ്യാ തര്‍ക്കഭൂമി ന്യാസിന് തിരികെ കൊടുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ചരിത്രപരമെന്നും അമിത്ഷാ അഭിപ്രായപ്പെട്ടു.
ബി.ജെ.പിയുടെ പ്രകടന പത്രിക തയ്യാറാക്കാനായി പൊതു ജനാഭിപ്രായം തേടുന്നതിന് ആവിഷ്‌കരിച്ച പരിപാടിയാണ് ഭാരത് കെ മന് കി ബാത് മോദി കെ സാത്. പ്രകടന പത്രികാ സമിതി അധ്യക്ഷന്‍ രാജ് നാഥ് സിങും പരിപാടിയില്‍ പങ്കെടുത്തു.