Advertisement
Demonetisation
നോട്ടുനിരോധനത്തിനുശേഷം തൊഴിലില്ലായ്മ നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 11, 08:01 am
Friday, 11th January 2019, 1:31 pm

 

ന്യൂദല്‍ഹി: നോട്ടുനിരോധനത്തിനുശേഷം 2016-17 കാലഘട്ടത്തില്‍ തൊഴിലില്ലായ്മ നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്.

ലേബര്‍ ബ്യൂറോയുടെ ആറാമത് വാര്‍ഷിക തൊഴില്‍-തൊഴില്‍രഹിത സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2013-14 കാലഘട്ടത്തില്‍ തൊഴിലില്ലായ്മ നിരക്ക് 3.4% ആയിരുന്നു. 2015-16 വര്‍ഷത്തില്‍ ഇത് 3.7% ആയി ഉയര്‍ന്നു. 2016-17ല്‍ ഇത് 3.9% ആണ്. ലഭ്യമായ ലേബര്‍ ഫോഴ്‌സും തൊഴില്‍ ലഭിക്കാനില്ലാത്തതും തമ്മിലുള്ള അനുപാതമാണ് തൊഴിലില്ലായ്മ നിരക്ക്.

Also read:എസ്.പിയും ബി.എസ്.പിയും ഉറച്ചുതന്നെ; നാളെ സംയുക്ത വാര്‍ത്തസമ്മേളനം നടത്തുമെന്ന് നേതാക്കള്‍

സര്‍വ്വേ റിപ്പോര്‍ട്ടിന് തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാങ്‌വാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും റിപ്പോര്‍ട്ട് ഇതുവരെ പരസ്യമാക്കുകയോ പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച ചോദ്യമുയര്‍ന്ന വേളയില്‍ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല.

തൊഴിലുമായി ബന്ധപ്പെട്ട് ലേബര്‍ ബ്യൂറോ നടത്തിയ അവസാനത്തെ വാര്‍ഷിക സര്‍വ്വേയാണിതെന്നാണ് ബിസിനസ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ടു ചെയ്യുന്നത്.