Science and Tech
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആയുധങ്ങളില്‍ ഉപയോഗിക്കില്ല; ഗൂഗിളിന്റെ പ്രതിജ്ഞ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 09, 05:50 pm
Saturday, 9th June 2018, 11:20 pm

കാലിഫോര്‍ണിയ: ആയുധങ്ങളിലോ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന നിരീക്ഷണോപകരണങ്ങളിലോ തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കില്ലെന്ന് ഗൂഗിളിന്റെ പ്രതിഞ്ജ.

ഗൂഗിളിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ സുന്ദര്‍ പിച്ചൈ ആണ് ഒരു ബ്‌ളോഗ് പോസ്റ്റിലൂടെ കമ്പനിയുടെ നയം വ്യക്തമാക്കിയത്.

അമേരിക്കയുടെ പട്ടാളവിഭാഗവുമായി ഗൂഗിളിനുള്ള പങ്കാളിത്തത്തെ ചോദ്യം ചെയ്ത് കൊണ്ട് കമ്പനിയിലെ ജോലിക്കാര്‍ എതിര്‍പ്പ് ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഗൂഗിള്‍ തലവന്‍ നയം വ്യക്തമാക്കിയത്.

ഗൂഗിള്‍ ഗവണ്‍മെന്റുമായും പട്ടാളവുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ് വെയറുകള്‍ ഇതിനായി ഉപയോഗിക്കില്ല എന്നുമാണ് സുന്ദര്‍ പിച്ചൈയുടെ ബ്ലോഗില്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഗൂഗിളിന്റെ നയങ്ങള്‍ പ്രകാരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാമൂഹ്യ പ്രതിബദ്ധതയോടെ ഉപയോഗിക്കണം എന്നാണെന്നും പിച്ചൈ പറയുന്നു.