മുംബൈ: അമേരിക്കന്‍ സാങ്കേതിക വ്യവസായ സ്ഥാപനമായ ആല്‍ഫബെറ്റ് ഐ.എന്‍.സി.യുടെ ഇന്ത്യയിലുള്ള ഗൂഗിള്‍ പേ ആപ്പ് കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ (സി.സി.ഐ.) നിരീക്ഷണത്തില്‍.
ഗൂഗില്‍ പേ യുടെ പ്രമോഷനു വേണ്ടി ഗൂഗിള്‍ തങ്ങളുടെ മാര്‍ക്കറ്റ് പൊസിഷന്‍ നീതിയുക്തമല്ലാതെ ഉപയോഗിക്കുന്നതായി ആരോപണം ഉയര്‍ന്നുവന്നിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത് സംബന്ധിച്ച പരാതി സി.സി.ഐക്ക് ലഭിക്കുന്നത്. എന്നാല്‍ ആരാണ് ഇത് സംബന്ധിച്ച പരാതി നല്‍കിയതെന്ന കാര്യം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗൂഗിളിന്റെ നിയന്ത്രണത്തിലുള്ള പ്ലേ സ്റ്റോറില്‍ മറ്റ് ആപ്പുകളെക്കാള്‍ ഗൂഗിള്‍ പേ ആപ്പിന് പ്രാധാന്യം നല്‍കിയെന്നും ആരോപണം ഉണ്ട്.
ആന്‍ഡ്രോയിഡ് ആപ്പ് സ്റ്റോറില്‍ അതിപ്രധാന്യത്തോടെ ഗൂഗിള്‍പേ പ്രദര്‍ശിപ്പിക്കുന്നെന്നും ഇത് ഉപഭോക്താക്കളെയും മറ്റ് പേമെന്റ് ആപ്പുകളേയും ബാധിച്ചെന്നും പരാതിയുണ്ട്.