national news
ഗോവയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശമുന്നയിച്ച് കോണ്‍ഗ്രസ് രാഷ്ട്രപതിക്ക് കത്തയച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 15, 05:29 pm
Monday, 15th October 2018, 10:59 pm

പനജി: ഗോവയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശമുന്നയിച്ച് ഗോവ കോണ്‍ഗ്രസ് പ്രധാനമന്ത്രി രാം നാഥ് ഗോവിന്ദിന് കത്തയച്ചു. നിയമസഭില്‍ ഭൂരിപക്ഷം ഞങ്ങള്‍ക്കാണെന്നും നിലവിലുള്ള ബി.ജെ.പി.സര്‍ക്കാരിനെ പിരിച്ചുവിട്ട് ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം നല്‍കണമെന്നുമാണ് ആവശ്യം.

നിലവില്‍ ഗോവയില്‍ ഭരണസംവിധാനം ക്രിയാത്മകമല്ലെന്നും ബി.ജെ.പിയില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലെന്നും കത്തില്‍ പറയുന്നുണ്ട്. അസുഖബാധതിനായതിനാല്‍ പരീക്കര്‍ക്ക് ഭരണത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും അതുകൊണ്ട് ഭരണസംവിധാനം പൂര്‍ണമായും തകര്‍ന്ന സാഹചര്യമാണുള്ളതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

ALSO READ:ഇനി AMMAയിലേയ്ക്കില്ല; മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ല: രമ്യ നമ്പീശന്‍

16എം.എല്‍.എ.മാരുള്ള കോണ്‍ഗ്രസാണ് നിലവില്‍ ഏറ്റവും വലിയ ഒറ്റകക്ഷി. ആയതിനാല്‍ ഗോവ ഗവര്‍ണര്‍ ബി.ജെ.പി. സര്‍ക്കാരിനെ പിരിച്ചുവിട്ട് കോണ്‍ഗ്രസിനെ സര്‍്ക്കാരുണ്ടാകാന്‍ ക്ഷണിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

നിലവില്‍ ബി.ജെ.പിയും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും എം.ജി.പിയും ചേര്‍ന്നാണ് ഭരണം. 40 അംഗ നിയമസഭയില്‍ 14 എംഎല്‍.എ മാരാണ് ബി.ജെ.പിക്ക് ഉള്ളത്.

അസുഖബാധിതനായ മനോഹര്‍ പരീക്കര്‍ രണ്ടുദിവസം മുമ്പാണ് ആശുപത്രി വിട്ടത്. ആശുപത്രിയിലായിരിക്കെ ഭരണസംവിധാനം പൂര്‍ണമായും തകര്‍ന്നെന്നും രാജ്യത്ത് ക്രമസമാധാനം നിലനില്‍ക്കുന്നില്ലെന്നുമാണ് കോണ്‍ഗ്രസിന്റെ വാദം