പാകിസ്ഥാനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഗബ്ബയില്‍ മഴമൂലം ചുരുക്കിയ മത്സരത്തില്‍ നിശ്ചയിച്ച ഏഴ് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് ആണ് ഓസ്ട്രേലിയ നേടിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന് നിശ്ചിക ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. മത്സരത്തില്‍ ഓസ്ട്രേലിയക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ച വെച്ചത് സ്റ്റാര്‍ ബാറ്റര്‍ ഗ്ലെന്‍ മാക്സ്വെല്‍ ആയിരുന്നു.
Pacers do the job for Australia in the rain-hit first T20I ⚡#AUSvPAK: https://t.co/lkISARyrgQ pic.twitter.com/tA4gWs1ga7
— ICC (@ICC) November 14, 2024
19 പന്തില്‍ മൂന്ന് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 43 റണ്‍സ് നേടി പുറത്താകുകയായിരുന്നു മാക്‌സ്‌വെല്‍. 226.32 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വിശിയത്. ഈ പ്രകടനത്തിന് പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡും മാക്‌സി സ്വന്തമാക്കിയിരിക്കുകയാണ്.
ടി-20ഐയില്‍ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് മാക്‌സിയെ തേടിയെത്തിയത്. ഈ ലിസ്റ്റില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററും ക്യാറ്റനുമായ സൂര്യകുമാര്‍ യാദവിനെ മറികടക്കാനാണ് മാക്‌സ്‌വെല്ലിന് സാധിച്ചത്.
ഗ്ലെന്‍ മാക്‌സ്വെല്‍
സൂര്യകുമാര്‍ യാദവ്
ആരോണ്‍ ഫിഞ്ച്
എബി ഡിവില്ലിയേഴ്‌സ്
ക്രിസ് ഗെയ്ല്‍
എവിന്‍ ലൂയിസ്
താരത്തിന് പുറമേ മാര്‍ക്കസ് സ്റ്റോയിന്‍സ് ഏഴ് പന്തില്‍ 21 റണ്‍സും ടിം ഡേവിഡ് 10 റണ്‍സും നേടിയിരുന്നു. ഓപ്പണ്‍ ജാക്ക് ഫ്രേസര്‍ മക്ഗര്‍ക് ഒമ്പത് റണ്‍സിന് പുറത്തായതോടെ ടീമിനുവേണ്ടി സ്‌കോര്‍ ചെയ്യാന്‍ മറ്റാര്‍ക്കും സാധിച്ചില്ല. നസീം ഷായുടെ പന്തില്‍ ബാബര്‍ അസമാണ് ജാക്കിന്റെ ക്യാച്ച് നേടിയത്.
പാകിസ്ഥാന് വേണ്ടി നസീം, ഹാരിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അബ്ബാസ് അഫ്രീദി രണ്ടു വിക്കറ്റുകളും നേടി. നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്‍ ഒരു ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 12 റണ്‍സ് നേടിയിട്ടുണ്ട്.
Content Highlight: Glenn Maxwell In Record Achievement In T-20i