മുംബൈ: ടി.ആര്‍.പി അഴിമതിക്കേസില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റുചെയ്യണമെങ്കില്‍ മൂന്ന് ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് ബോംബെ ഹൈക്കോടതി മുംബൈ പൊലീസിന് നിര്‍ദേശം നല്‍കി.
മൂന്ന് മാസമായി പൊലീസ് കേസ് അന്വേഷിച്ചുവരികയാണെന്നും അര്‍ണബ് ഗോസ്വാമിയെ കേസിലെ പ്രതിയായി ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ബെഞ്ച് വിലയിരുത്തി.
കുറ്റപത്രത്തില്‍ അര്‍ണബ് ഗോസ്വാമിയെ സസ്‌പെക്റ്റ് ആയാണ് ചേര്‍ത്തിട്ടുള്ളതെന്നും അതിനാല്‍, ആസന്നമായ അറസ്റ്റിന്റെ വാള്‍ അര്‍ണബിന്റെ തലയില്‍ തൂങ്ങിക്കിടക്കുന്നുണ്ട് എന്നും കോടതി പറഞ്ഞു.
റിപ്പബ്ലിക് ടിവി ചാനലിനും അര്‍ണബ് ഗോസ്വാമിക്കും എ.ആര്‍.ജി ഔട്ട്ലിയര്‍ മീഡിയയിലെ മറ്റ് ജീവനക്കാര്‍ക്കുമെതിരെ പൊലീസ് നടത്തിയ അന്വേഷണം അപകീര്‍ത്തികരമാണെന്നും അര്‍ണബിന്റെ അഭിഭാഷകന്‍ പറഞ്ഞു.
ടി.ആര്‍.പി തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടി.വിക്കെതിരായ അന്വേഷണം 12 ആഴ്ചക്കകം പൂര്‍ത്തിയാക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
അന്വേഷണം മരവിപ്പിക്കണമെന്ന അര്‍ണബിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തു. യഥാര്‍ഥ പ്രതി ആരെന്ന വിഷയത്തില്‍ ഇനിയും കൃത്യത വരാത്തതിനാല്‍ തള്ളാനാവില്ലെന്നായിരുന്നു കോടതിയുടെ വിശദീകരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക