നിത അംബാനി കള്‍ച്ചറല്‍ സെന്റര്‍ ലോഞ്ചിന്റെ വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം എന്റര്‍ടെയ്ന്‍മെന്റ് ലോകം ഭരിച്ചത്. സ്‌പൈഡര്‍മാന്‍ താരങ്ങളായ ടോം ഹോളണ്ടും സെന്‍ഡയായും, ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ള നിരവധി ബോളിവുഡ് താരങ്ങളും പരിപാടിക്ക് എത്തിയിരുന്നു. തെന്നിന്ത്യയില്‍ നിന്നും ചടങ്ങില്‍ പങ്കെടുത്തത് രജിനികാന്തും ദുല്‍ഖര്‍ സല്‍മാനും പങ്കാളി അമാല്‍ സൂഫിയയുമായിരുന്നു.
ചടങ്ങിനിടയില്‍ വെച്ച് നടന്ന ഡാന്‍സില്‍ അമേരിക്കന്‍ മോഡലായ ജിജി ഹാഡിഡിനെ സ്‌റ്റേജിലേക്ക് വിളിച്ച് വരുത്തി നടന്‍ വരുണ്‍ ധവാന്‍ എടുത്തുയര്‍ത്തിയത് വിവാദമായിരുന്നു. ജിജിയുടെ കവിളില്‍ താരം ചുംബിക്കുകയും ചെയ്തിരുന്നു. ഏറ്റവും മനോഹരമായ സ്വപ്‌നം എന്ന ക്യാപ്ഷനോടെയാണ് താരം ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
View this post on Instagram
ഈ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വരുണിനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അനുവാദമില്ലാതെയാണ് വരുണ്‍ ജിജിയെ എടുത്തുയര്‍ത്തി ചുംബിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനം.
ചര്‍ച്ചകള്‍ വ്യാപകമായതോടെ വിഷയത്തില്‍ വിശദീകരണവുമായി വരുണ്‍ ധവാനും രംഗത്തെത്തിയിരുന്നു. പ്ലാന്‍ ചെയ്താണ് ജിജിയെ സ്റ്റേജിലേക്ക് ക്ഷണിച്ചതെന്നായിരുന്നു വരുണിന്റെ വിശദീകരണം. ഇതോടെ വരുണിനെ പിന്തുണച്ചും ആരാധകര്‍ രംഗത്തെത്തി.
പിന്നാലെ വിഷയത്തില്‍ തന്റെ വശം തുറന്ന് പറഞ്ഞ് ജിജി രംഗത്തെത്തിയിരിക്കുകയാണ്. ‘വരുണ്‍ ധവാന്‍ എന്റെ ബോളിവുഡ് മോഹങ്ങള്‍ സാക്ഷാത്കരിച്ചു,’ എന്നാണ് വീഡിയോ പങ്കുവെച്ച് ജിജി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
Content Highlight: gigi hadid explanation on varun dhavan issue