വരണ്ടുകിടക്കുന്ന തമിഴ്നാട് തിയേറ്ററുകളെ ഇളക്കിമറിക്കുകയാണ് 20 വര്‍ഷത്തിന് ശേഷം റീ റിലീസ് ചെയ്ത ഗില്ലി. 2004ല്‍ റിലീസായി തമിഴിലെ ആദ്യ 50 കോടി ചിത്രം എന്ന നേട്ടം നേടി ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നു. വിജയ്ക്ക് മാസ് ഹീറോ പരിവേഷം നല്‍കിയതില്‍ ഗില്ലി വഹിച്ച പങ്ക് ചെറുതല്ല. ചിത്രത്തിന്റെ 20ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് റീമാസ്റ്റര്‍ ചെയ്ത വേര്‍ഷന്‍ നിര്‍മാതാക്കള്‍ പുറത്തിറക്കിയത്.
റീ റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ മറ്റൊരു തമിഴ് സിനിമക്കും അവകാശപ്പെടാന്‍ പറ്റാത്ത റെക്കോഡാണ് ഗില്ലി നേടിയത്. ആദ്യ വീക്കെന്‍ഡില്‍ തന്നെ 20 കോടിക്കടുത്താണ് കളക്ഷന്‍ നേടിയത്. ഈ വര്‍ഷം ഇറങ്ങിയ ബാക്കി തമിഴ് സിനിമകളെക്കാള്‍ വലിയ കളക്ഷനാണ് ഇത്. ചിത്രത്തിലെ ഒരോ സീനും ഡയലോഗും പ്രേക്ഷകര്‍ ആഘോഷിക്കുകയാണ്.
കളക്ഷന് പുറമെ ക്ലാസിക് സിനിമകളുടെ പട്ടികയിലേക്ക് ഗില്ലിയും കയറി. ടൈറ്റാനിക്, അവതാര്‍, ഷോലെ എന്നീ സിനിമകളുടെ ലിസ്റ്റിലേക്കാണ് ഗില്ലി എന്‍ട്രി ചെയ്തത്. ഇന്ത്യയില്‍ റീ റിലീസ് ചെയ്ത സിനിമകളില്‍ 10 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളാണ് ടൈറ്റാനിക്കും, ഷോലെയും, അവതാറും. ആദ്യമായാണ് ഒരു സൗത്ത് ഇന്ത്യന്‍ ചിത്രം റീ റിലീസ് ചെയ്ത് 10 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുന്നത്.
റീ റിലിസ് ചെയ്തപ്പോള്‍ ആദ്യദിവസം കഴിഞ്ഞാല്‍ തിയേറ്ററുകളില്‍ നിന്ന് മാറുമെന്ന് വിചാരിച്ചിരുന്നുവെന്നും എന്നാല്‍ പ്രേക്ഷകര്‍ ഇങ്ങനെ ഏറ്റെടുക്കുമെന്ന് വിചാരിച്ചില്ലെന്നും സംവിധായകന്‍ ധരണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചിത്രത്തെ വീണ്ടും ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറയാനും സംവിധായകന്‍ മറന്നില്ല.
Content Highlight: Ghilli collected more than 10 crore after re release like Avatar and Titanic