ഏപ്രിൽ 1 മുതൽ ജർമനിയിൽ കഞ്ചാവ് നിയമപരം
World News
ഏപ്രിൽ 1 മുതൽ ജർമനിയിൽ കഞ്ചാവ് നിയമപരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th February 2024, 5:34 pm

ബെർലിൻ: ഏപ്രിൽ 1 മുതൽ ജർമനിക്കാർക്ക് നിയമപരമായി കഞ്ചാവ് ഉപയോഗിക്കാം. വെള്ളിയാഴ്ച ജർമൻ പാർലമെന്റിലാണ് നിയമം പാസാക്കിയത്. മുതിർന്നവർക്ക് വ്യക്തിഗത ഉപയോഗത്തിനായി പരിമിതമായി കഞ്ചാവ് ഉപയോഗിക്കാം. പക്ഷേ ഇപ്പോഴും വലിയ തോതിൽ കഞ്ചാവ് കൈവശം വെച്ചിരിക്കുന്നത് നിരോധിച്ചിട്ടുണ്ട് .

ജർമനിയിൽ 407 നിയമസഭാംഗങ്ങൾ ബില്ലിനെ പിന്തുണച്ചു. എന്നാൽ 226 എം.പിമാർ ബില്ലിനെ എതിർക്കുകയും നാല് എം.പിമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.

മുതിർന്നവർക്ക് തങ്ങളുടെ വീടുകളിൽ 50 ഗ്രാം വരെ കഞ്ചാവ് കൈവശം വെക്കാൻ നിയമം അനുവദിക്കും. പൊതു ഇടങ്ങളിൽ പരമാവധി 25 ഗ്രാമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മുതിർന്നവർക്ക് വീട്ടിൽ മൂന്ന് കഞ്ചാവ് ചെടികൾ വരെ വളർത്താനും അനുവാദമുണ്ട്.

ജൂലൈ 1 മുതൽ ലാഭമില്ലാതെ പ്രവർത്തിക്കുന്ന ‘കഞ്ചാവ് ക്ലബ്ബുകളിൽ’ കൃഷി ചെയ്യാൻ നിയമം അനുവദിക്കുന്നു. ഈ ക്ലബ്ബുകളിൽ 500-ൽ കൂടുതൽ അംഗങ്ങൾ ഉണ്ടാകരുത്, മാത്രമല്ല അവരുടെ വ്യക്തിഗത ഉപയോഗത്തിനായി ചെടികൾ വളർത്തുകയും ചെയ്യാം.

ഉപഭോഗത്തിൻ്റെ തോത് അനുസരിച്ച് ക്ലബ്ബുകളുടെ പ്രവർത്തനച്ചെലവുകൾ അംഗത്വ ഫീസ് ഈടാക്കും. കൂടാതെ ഒരാൾക്ക് പ്രതിമാസം ക്ലബ്ബിൽ നിന്ന് പരമാവധി 50 ഗ്രാം മരുന്നും ലഭിക്കും. 21 വയസ്സിന് താഴെയുള്ളവർക്ക് ഇത് 30 ഗ്രാമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

സ്‌കൂളുകൾ, സ്‌പോർട്‌സ് സൗകര്യങ്ങൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവക്ക് സമീപം കഞ്ചാവ് ഉപയോഗിക്കുന്നത് നിരോധിക്കും. പ്രായപൂർത്തി ആകാത്തവർ കഞ്ചാവ് കൈവശം വെക്കുന്നതോ ഉപയോഗിക്കുന്നതോ തടയാനുള്ള പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യും.

Content Highlight: German people’s can use cannabies after april 1