keralanews
കൂടത്തായി ചാനല്‍ പരമ്പര ആളുകളെ കൊല്ലാന്‍ പ്രേരിപ്പിക്കുന്നതെന്ന്  ജി.സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 18, 10:19 am
Saturday, 18th January 2020, 3:49 pm

ആലപ്പുഴ: കൂടത്തായി കൊലപാതക പരമ്പര കേസിനെ ആസ്പദമാക്കിയുള്ള ടെലിവിഷന്‍ പരമ്പര കൂടുതല്‍ ആളുകളെ കൊലപാതകത്തിന് പ്രേരിപ്പിക്കുന്നതെന്ന് മന്ത്രി ജി.സുധാകരന്‍. ആലപ്പുഴയില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സീരിയല്‍ കൊലപാതകത്തിനെതിരായ വികാരമല്ല ഉണ്ടാക്കുന്നത് എന്ന് പറഞ്ഞ മന്ത്രി കോടതിയില്‍ സംഭവുമായി ബന്ധപ്പെട്ട കേസ് നടക്കുന്ന വേളയില്‍ സീരിയല്‍ ഇത്തരത്തത്തില്‍ ചിത്രീകരിച്ചത് ശരിയായില്ലെന്നും ആരോപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോഴിക്കോട് കൂടത്തായിയില്‍ നടന്ന കൊലപാതക പരമ്പരയെ ആസ്പദമാക്കി സംവിധായകന്‍ ഗിരീഷ് കോന്നിയാണ് കൂടത്തായി പരമ്പര ഒരുക്കുന്നത്. നടി മുക്തയാണ് കേസിലെ മുഖ്യപ്രതി ജോളിയെ അവതരിപ്പിക്കുന്നത്. ഫ്‌ളവേര്‍സ് ടി.വിയില്‍ ആണ് സീരിയല്‍ സംപ്രേഷണം ചെയ്യുന്നത്.

കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കി നിര്‍മിക്കുന്ന സിനിമകളും സീരിയലുകളുടെയും നിര്‍മാണങ്ങള്‍ക്ക് സ്‌റ്റേ നല്‍കണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ മക്കള്‍ നല്‍കിയ ഹരജി കോടതി അംഗീകരിച്ചിരുന്നില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവത്തില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനായിരുന്നു കോടതിയുടെ തീരുമാനം. ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍, വാമോസ് പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയല്‍, ഫ്‌ളവേര്‍സ് ടിവി തുടങ്ങിയവരടക്കം എട്ടു പേരാണ് എതിര്‍കക്ഷികള്‍. ജനുവരി 25 ന് ഹാജരാകാനാണ് നോട്ടീസ്.