Sevens Football
കല്യാണപന്തലില്‍ നിന്ന് സെവന്‍സ് മൈതാനിയിലേക്ക്; മലപ്പുറം ഫുട്‌ബോള്‍ മുഹബ്ബത്തിന്റെ കഥ
സ്പോര്‍ട്സ് ഡെസ്‌ക്
2019 Jan 21, 07:27 am
Monday, 21st January 2019, 12:57 pm

മഞ്ചേരി: ഫുട്‌ബോളും മലപ്പുറവും തമ്മിലുള്ള ബന്ധം വിശദീകരണങ്ങള്‍ക്കപ്പുറമാണ്. മലപ്പുറത്തുകാര്‍ ഫുട്‌ബോളിനെ ജീവനോളം സ്‌നേഹിക്കുന്നുണ്ട്. മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പ്രണയത്തിന്റെ പുതിയ ഉദാഹരണമാണ് ഫിഫ മഞ്ചേരി താരം റിസ്‌വാന്‍.

ഉച്ചയ്ക്ക് തന്റെ കല്ല്യാണം കഴിഞ്ഞ് വധൂ ഗൃഹത്തില്‍ നിന്ന് റിസ്‌വാന്‍ നേരെയെത്തിയത് സെവന്‍സ് മൈതാനിയിലേക്കാണ്. ഫിഫ മഞ്ചേരിക്കായി തൃശൂര്‍ ഉഷാ എഫ്.സി.ക്കെതിരെ കളിക്കാനാണ് കല്യാണച്ചെക്കന്‍ നേരെ ഫുട്‌ബോള്‍ മൈതാനിയിലേക്ക് എത്തിയത്.

ALSO READ: ഇന്ററിലേക്ക് ചേക്കേറുമോ?; മനസ്സുതുറന്ന് ലൂക്കോ മോഡ്രിച്ച്

വണ്ടൂര്‍ സെവന്‍സില്‍ ഉഷാ എഫ്.സിക്കെതിരെ സെമിഫൈനല്‍ കളിക്കാനായിരുന്നു റിസ്‌വാന്‍ ഓടിയെത്തിയത്. മത്സരം ഫിഫാ മഞ്ചേരി ഏകപക്ഷീയമായ ഒരു ഗോളിന് ജയിക്കുകയും ചെയ്തു. ടീമിന്റെ ജയത്തിന് താന്‍ അത്യാവശ്യമാണെന്ന തിരിച്ചറിവാണ് കല്യാണദിവസമായിട്ടും റിസ്‌വാന്‍ ഗ്രൗണ്ടിലെത്തിയത്.

Image may contain: 18 people, people smiling, text

കല്യാണവും രാത്രി സല്‍ക്കാരവും ഉപേക്ഷിച്ച് ഗ്രൗണ്ടിലിറങ്ങിയ റിസ്‌വാനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. മഞ്ചേരിയുടെ പ്രതിരോധ താരമായ റിസ്‌വാന്റെ മികവിലായിരുന്നു മഞ്ചേരിയുടെ നിര്‍ണായക ജയം. സംഭവം വൈറലായതോടെ നിരവധിയാളുടകളാണ് പ്രശംസയുമായി എത്തിയത്.