ബെംഗളൂരു: കര്‍ഷക പ്രതിഷേധത്തിന് പിന്തുണയേറുന്നു. കര്‍ണാടകയില്‍ നിന്നും ഗാസിപൂരിലേക്ക് 50 കര്‍ഷകര്‍ എത്തുകയും ഭാരതീയ കിസാന്‍ യൂണിനൊപ്പം പ്രതിഷേധത്തില്‍ ചേരുകയും ചെയ്തു.
തങ്ങള്‍ കര്‍ഷകര്‍ക്കൊപ്പം ഇരുന്ന് പ്രതിഷേധിക്കാന്‍ ഒരുക്കമാണെന്ന് കര്‍ണാടക രാജ്യ റൈത സംഘം (കെ.ആര്‍.ആര്‍.എസ്) പറഞ്ഞു.
”ഞങ്ങള്‍ ഈ മാസം ബെംഗളൂരുവിലും മൈസൂരുവിലും പ്രതിഷേധം സംഘടിപ്പിക്കുകയും യുപിയിലെ മഹാപഞ്ചായത്തില്‍ പങ്കെടുക്കുകയും ചെയ്തു. ഇവിടുത്തെ കര്‍ഷകര്‍ക്കൊപ്പം ഇരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്… നാമെല്ലാവരും ഇതില്‍ ഒന്നാണ്.” കെ.ആര്‍.ആര്‍.എസ് അംഗമായ ശരത് പറഞ്ഞു.
കര്‍ഷക സമരം രാജ്യത്തെമ്പാടും വ്യാപിപ്പിക്കുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത് പറഞ്ഞതിന് പിന്നാലെയാണ് കര്‍ണാടകയില്‍ നിന്ന് കര്‍ഷകര്‍ ഗാസിപൂരില്‍ എത്തിയത്.