ഏഷ്യാ കപ്പിലെ ഗ്രൂപ്പ് മത്സരങ്ങളില്‍ പാകിസ്ഥാനെയും, ഹോങ്കോങിനെയും പരാജയപ്പെടുത്തിക്കൊണ്ട് ഇന്ത്യ ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ സ്ഥാനം കണ്ടെത്തിയിരുന്നു.
ഏഷ്യാ കപ്പിലെ രണ്ട് മത്സരങ്ങളിലും റിഷബ് പന്തിന് പകരം ദിനേഷ് കാര്‍ത്തിക്കിനെയാണ് നായകന്‍ രോഹിത് ശര്‍മയും ബോര്‍ഡും കളത്തിലിറക്കിയിരുന്നത്.
എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ മുന്‍ താരമായിരുന്ന അജയ് ജഡേജ കൂടി റിഷബ് പന്തിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്ത മാനേജ്മെന്റ് തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. എന്ത് കാരണം കൊണ്ടാണ് പന്തിനെ ഇലവനില്‍ ഉള്‍പ്പെടുത്താത്തത് എന്ന് മനസിലാവുന്നില്ലന്നാണ് ജഡേജ പറയുന്നത്.
‘മാനേജ്മെന്റ് വലിയ തെറ്റാണ് ചെയുന്നത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഫോര്‍മാറ്റുകളിലുടനീളം ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച് വിന്നറാണ് പന്ത്,’ ജഡേജ പറഞ്ഞു.
‘ടീമിന് ആവശ്യമുള്ളപ്പോള്‍ ഇത്രയധികം മത്സരങ്ങള്‍ ജയിപ്പിച്ച മറ്റെരു ബാറ്റര്‍ ഇന്ത്യയില്‍ ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്ക് വേണ്ടി നിര്‍ണായക മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ താരത്തിനെ പുറത്തിരുത്തിയ ബോര്‍ഡിന്റെ നടപടിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വരുന്നത്. അടുത്ത മത്സരങ്ങളില്‍ താരത്തിനെ ഇലവനില്‍ ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍.
Content Highlight: Former Indian player Ajay Jadeja criticized the action of not including Rishabh Pant in the team