ഹിമാചല്‍ പ്രദേശില്‍ അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാരെ നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു
national news
ഹിമാചല്‍ പ്രദേശില്‍ അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാരെ നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th February 2021, 4:55 pm

ഷിംല: പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി അടക്കം അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാരെ ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഗവര്‍ണര്‍ ബംഗാരു ദത്താത്രേയയെ തടഞ്ഞതിനും സഭയില്‍ അപമര്യാദയായി പെരുമാറിയതിനുമാണ് സസ്‌പെന്‍ഷന്‍.

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ദത്താത്രേയയുടെ വാഹനം തടഞ്ഞു.

മുകേഷ് അഗ്നിഹോത്രിയെ കൂടാതെ കുല്ലു എം.എല്‍.എ സുന്ദര്‍ സിംഗ് ഠാക്കൂര്‍, ഉന എം.എല്‍.എ സത്പാല്‍ സിംഗ് റൈസാദ, രേണുകാജി എം.എല്‍.എ വിനയ് കുമാര്‍, ഷില്ലൈ എം.എല്‍.എ ഹര്‍ഷവര്‍ധന്‍ ചൗഹാന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പാര്‍ലമെന്ററി കാര്യ മന്ത്രി സുരേഷ് ഭരദ്വാജാണ് എം.എല്‍.എമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഭരണഘടനാമൂല്യങ്ങള്‍ കാറ്റില്‍ പറത്തിയെന്ന് മന്ത്രി പറഞ്ഞു.

ദത്താത്രേയയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ എം.എല്‍.എമാര്‍ ആക്രമിച്ചെന്ന് ഭരണപക്ഷം ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Five Congress MLAs suspended for ‘manhandling’ Governor at Himachal Assembly