Advertisement
Accident
ശിവകാശിയില്‍ പടക്ക നിര്‍മാണശാലയ്ക്ക് തീപിടിച്ച് രണ്ട് മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 08, 10:44 am
Saturday, 8th September 2018, 4:14 pm

ശിവകാശി: തമിഴ്നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മാണശാലയ്ക്ക് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. മാരിയപ്പന്‍ (35), കൃഷ്ണന്‍ (43) എന്നിവരാണ് മരിച്ചത്.

രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. പൊന്നുസ്വാമി, പാണ്ഡ്യരാജന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ ഇരുവരെയും ശിവകാശിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ALSO READ: “വൈദ്യപരിശോധന നടത്തിയാലറിയാം അവര്‍ പരിശുദ്ധകളാണോയെന്ന്” കൊച്ചിയില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അധിക്ഷേപിച്ച് പി.സി ജോര്‍ജ് എം.എല്‍.എ

ശിവകാശിക്കടുത്തുള്ള കക്കിവാടന്‍പട്ടിയിലാണ് ഇന്ന് രാവിലെ അപകടമുണ്ടായത്. തൊഴിലാളികള്‍ പടക്ക നിര്‍മാണം നടത്തുന്നതിനിടെ നാലുപേര്‍ ഉണ്ടായിരുന്ന ചെറിയ മുറിയിലാണ് സ്ഫോടനമുണ്ടായത്.

ദീപാവലിക്കുവേണ്ടി വന്‍തോതില്‍ പടക്ക നിര്‍മാണം നടക്കുന്നതിനിടെയാണ് അപകടം. അശ്നിശമന സേന സ്ഥലത്തെത്തി ഒരു മണിക്കൂറിനകം അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കി. മധുര പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

WATCH THIS VIDEO: