ലോകത്തിന്റെ സ്വപ്നം അർജന്റീനക്ക് കപ്പ്‌
2022 FIFA World Cup
ലോകത്തിന്റെ സ്വപ്നം അർജന്റീനക്ക് കപ്പ്‌
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th December 2022, 11:26 pm

ഖത്തർ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ തകർത്ത് അർജന്റീന ലോകകപ്പ് കിരീടം സ്വന്തമാക്കി. അർജന്റീനയുടെ മൂന്നാം ലോകകിരീട നേട്ടമാണിത്.

കളിയുടെ തുടക്കത്തിൽ തന്നെ ഇരു ടീമുകളും ഗോളെന്നുറച്ച ഓരോ അവസരങ്ങൾ നഷ്ടപ്പെടുത്തിയിരുന്നു. മത്സരത്തിന്റെ 17ാം മിനിട്ടിൽ ഡിമരിയയും 20ാംമിനിട്ടിൽ ജിറൂദുമാണ് ഓരോ അവസരങ്ങൾ നഷ്ടമാക്കിയത്.

എന്നാൽ മത്സരത്തിന്റെ മത്സരത്തിന്റെ ഇരുപത്തിമൂന്നാം മിനിട്ടിൽ ഡിമരിയയെ പെനാൽട്ടി ബോക്സിൽ ഡെമ്പാലെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് മെസി അർജന്റീനക്ക് ലീഡ് നൽകുകയായിരുന്നു. ഇതോടെ ഖത്തർ ലോകകപ്പിൽ ഏഴ് ഗോളുകൾ മെസി കരസ്ഥമാക്കി. കൂടാതെ ലോകകപ്പ് ഗോൾ നേട്ടം 13ആയി വർധിപ്പിക്കാണും മെസിക്കായി.

മത്സരത്തിന്റെ രണ്ടാം ഗോൾ പിറന്നത് 36ാം മിനിട്ടിൽ ആയിരുന്നു ബോക്സിൽ നിന്നും മെസി നൽകിയ പന്തുമായി ഫ്രഞ്ച് ഗോൾ മുഖത്തേക്ക് കുതിച്ച ഡി മരിയ തന്റെ ഷോട്ട് വകയിലേക്കെത്തിക്കുകയായിരുന്നു. ഇതോടെ ഖത്തർ ലോകകപ്പിൽ നിന്നും നാല് അസിസ്റ്റുകളും സ്വന്തമാക്കാൻ സാക്ഷാൽ മെസിക്ക് സാധിച്ചു.

എന്നാൽ മത്സരത്തിന്റെ 80,81 മിനിട്ടുകളിൽ നിന്നും എംബാപ്പെ നേടിയ ഗോളുകളാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ഒറ്റമെൻഡി അർജന്റീന പ്ലെയർ കോലോ മോനി യെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി എംബാപ്പെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത മിനിട്ടിൽ കോമൻ കിങ്സ്‌ലി നൽകിയ അസിസ്റ്റ് ഗോളാക്കി എംബാപ്പെ മത്സരം സമനിലയിൽ എത്തിച്ചു.

അധിക സമയത്തിന്റെ 109ാം മിനിട്ടിൽ മെസിയാണ് അർജന്റീനയുടെ മൂന്നാം ഗോൾ നേടിയത്.ഗോൾ ലൈനിന് ഉള്ളിൽ നിന്നും ഉപമെക്കാനോ തട്ടിയകറ്റിയ പന്ത് VAR ചെക്കിലൂടെയാണ് അർജന്റീനക്ക് ഗോൾ അനുവദിച്ച് നൽകിയത്.
തുടർന്ന് പത്തു മിനിട്ടുകൾക്ക് ശേഷം മോൻടൈൽ എംബാപ്പെയുടെ ഷോട്ട് കൈ കൊണ്ട് തടഞ്ഞതിന് കിട്ടിയ പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് എംബാപ്പെ ഹാട്രിക്കും ഫ്രാൻസിന് സമനിലയും നേടിക്കൊടുത്തു.

മത്സരത്തിൽ ഫ്രാൻസിന്റെ മൂന്ന് ഗോളുകളും സ്വന്തമാക്കിയത് എംബാപ്പെയായിരുന്നു.
തുടർച്ചയായുള്ള ഇരു ടീമുകളുടെയും അക്രണമണങ്ങളും പ്രത്യാക്രമണങ്ങളും കൊണ്ട് സമ്പന്നമായിരുന്നു മത്സരം.

. മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ എന്ന നിലയിൽ മത്സരം അവസാനിപ്പിക്കേണ്ടി വന്നിരുന്നെങ്കിലും രണ്ടാം പകുതിയിലും അർജന്റീനയുടെ ഗോൾ മുഖത്തേക്കുള്ള നിരന്തര ആക്രമണം ഫ്രാൻസ് അവസാനിപ്പിച്ചിരുന്നില്ല. അർജന്റീനയും കൗണ്ടർ അറ്റാക്കുകളുമായി കളം നിറഞ്ഞു.

എങ്കിലും ആദ്യ പകുതിക്ക് ശേഷം മത്സരത്തിൽ ഗോളുകൾ മാത്രം ഒഴിഞ്ഞു നിന്നു.
മത്സരത്തിൽ രണ്ട് ഗോൾ സ്വന്തമാക്കാൻ സാധിച്ചതോടെ ഖത്തർ ലോകകപ്പിൽ ഏഴ് ഗോളുകൾ സ്വന്തമാക്കാൻ മെസിക്കായി. ഖത്തർ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് ജേതാവായ എംബാപ്പെയാണ് എട്ട് ഗോളുകളുമായി ടൂർണമെന്റിലെ ടോപ്പ് സ്കോറർ.

4-2-3-1 എന്ന ഫോർമേഷനിലാണ് ഫ്രാൻസ് കളിക്കാനിറങ്ങിയത്. അർജന്റീനയുടെ ഫോർമേഷൻ 4-4-2 എന്നതായിരുന്നു.മൽസരത്തിൽ മൊത്തം 10 ഓൺ ഗോൾ ടാർഗറ്റോടെ 20 തവണയാണ് അർജന്റീന എതിർ ഗോൾ മുഖത്തേക്ക് ഷോട്ടുകൾ പായിച്ചത്. എന്നാൽ ഫ്രാൻസിന് അർജന്റീനയുടെ ഗോൾ മുഖത്തേക്ക് അഞ്ച് ഓൺ ടാർഗറ്റ് ഷോട്ടുകൾ ഉൾപ്പെടെ മൊത്തം 10 ഷോട്ടുകളാണ് ഉതിർക്കാൻ സാധിച്ചത്.എന്നാൽ ഗോൾ പൊസഷനിൽ ഇരു ടീമുകളും ഏകദേശം തുല്യത പാലിച്ചിട്ടുണ്ട്.

ലോകകപ്പ് വിജയിക്കാൻ സാധിച്ചതോടെ നീണ്ട 20 വർഷങ്ങൾക്ക് ശേഷം ലോകകിരീടം ലാറ്റിനമേരിക്കയിലേക്ക് എത്തിയിരിക്കുകയാണ്. അവസാനമായി ബ്രസീലാണ് 2002ൽ ലാറ്റിനമേരിക്കയിൽ കിരീടമെത്തിച്ചത്.

Content Highlights: Fifa Worldcup Final Result