കോഴിക്കോടിനു വടക്കു കാസകോടു വരെ (കേരളത്തിന്റെ മുന്നിലൊന്നു ഭൂഭാഗത്തിന്) ഒരൊറ്റ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുമില്ല. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുവേണ്ടി എങ്കിലും ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കാസര്‍കോട് വേണമെന്ന ആവശ്യം വെറും തറക്കല്ലിലൊതുങ്ങിയിരിക്കുന്നു.
| ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍: സി.ആര്‍ നീലകണ്ഠന്‍ |
കോഴിക്കോടിനു വടക്കു കാസകോടു വരെ (കേരളത്തിന്റെ മുന്നിലൊന്നു ഭൂഭാഗത്തിന്) ഒരൊറ്റ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുമില്ല. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുവേണ്ടി എങ്കിലും ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കാസര്‍കോട് വേണമെന്ന ആവശ്യം വെറും തറക്കല്ലിലൊതുങ്ങിയിരിക്കുന്നു. കണ്ണൂരിലെ സഹകരണ കോളേജ് ഏറ്റെടുക്കുമെന്ന പ്രഖ്യാപനം വെള്ളത്തില്‍ വരച്ച വരയായിരിക്കുന്നു. ആ ഘട്ടത്തിലാണ് ആലപ്പുഴ ജില്ലയില്‍ ഇരുപതു കിലോമീറ്ററിനകം രണ്ടു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് വരുന്നത് ? അതിനായി നൂറുകണക്കിനേക്കര്‍ നെല്‍വയലും തണ്ണീര്‍ത്തടങ്ങളും നികത്തപ്പെടുന്നത്. ഇതു ന്യായമോ? ആലപ്പുഴക്കാര്‍ക്ക് കൂടുതല്‍ ചികില്‍സാ സൗകര്യം കിട്ടുന്നതില്‍ ഒരു വിരോധവുമില്ല. പക്ഷെ അസന്തുലിതാവസ്ഥ ശരിയോ?