ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയുടെ ആദ്യ മത്സരത്തിന് വേദിയാകുന്നത് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ്. ആദ്യ മത്സരത്തിനായി ഇന്ത്യന്‍ ടീമും ദക്ഷിണാഫ്രിക്കന്‍ ടീമും കാര്യവട്ടത്ത് എത്തിയിരുന്നു.
ഏറെ നാളുകള്‍ക്ക് ശേഷമാണ് കേരളത്തിന്റെ മണ്ണില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് വരുന്നത്. അതിന്റെ എല്ലാ ആവേശവും മലയാളി ആരാധകരുടെ ഇടയിലുണ്ട്.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഹോസ്റ്റ് ചെയ്യുന്നത്. സെപ്റ്റംബര്‍ 28നാണ് ആദ്യ മത്സരം. ക്രിക്കറ്റായാലും ഫുട്‌ബോളായാലും മലയാളികള്‍ക്ക് എന്നും ആവേശമാണ്. താരങ്ങളെ കാണാനെത്തിയ ഒരുപാട് കാണികളാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഒരുപാട് ആരാധകര്‍ ഇന്ത്യന്‍ ടീമിന്റെ ബസ് വളഞ്ഞാണ് താരങ്ങളെ വരവേറ്റത്. പല ഇന്ത്യന്‍ താരങ്ങളും ഇത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. സ്പിന്‍ സഖ്യമായ യുസ്വേന്ദ്ര ചഹലും ആര്‍. അശ്വിനും തിരുവനന്തപുരത്തിന്റെ സ്വന്തം സഞ്ജുവിനെ മെന്‍ഷന്‍ ചെയ്തിട്ടാണ് സ്റ്റോറി പങ്കുവെച്ചത്.
നായകന്‍ രോഹിത് ശര്‍മയും സ്റ്റോറി പങ്കുവെച്ചിട്ടുണ്ട്.
അതേസമയം ഓസീസിനെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ തോലപിച്ചാണ് ഇന്ത്യന്‍ ടീം വരുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസീസ് ജയിച്ചപ്പോള്‍ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരം ഇന്ത്യ ആധികാരികമായി വിജയിക്കുകയായിരുന്നു.
സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് ശേഷിക്കേ മറികടക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവ് 69 റണ്‍സും വിരാട് കോഹ്‌ലി 63 റണ്‍സും നേടി ബാറ്റിങ് നിരയില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചിരുന്നു.
Cricket fans in Kerala to see the glimpses of Indian cricket team at the airport. pic.twitter.com/mlfFtOhtfu
— Johns. (@CricCrazyJohns) September 26, 2022
പ്ലെയര്‍ ഓഫ് ദി മാച്ചായത് സൂര്യകുമാറായിരുന്നു. മാന്‍ ഓഫ് ദി സീരീസ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലായിരുന്നു.
Content Highlight: Fans Mobbed At Indian Cricket Team At TVM