ഐ ഫോണിലൂടെ ചിത്രീകരിച്ച്, കംപ്യൂട്ടര്‍ സ്‌ക്രീന്‍ കേന്ദ്രീകരിച്ച് ആമസോണ്‍ പ്രൈം റിലീസിനൊരുങ്ങുന്ന ത്രില്ലര്‍ ചിത്രമാണ് സീ യു സൂണ്‍. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ഒടിടി റിലീസിനൊരുങ്ങുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ നിര്‍മാണത്തെക്കുറിച്ച് ഇന്ത്യന്‍ എക്‌സപ്രസുമായി പങ്കുവെച്ചിരിക്കുകയാണ് നടന്‍ ഫഹദ് ഫാസില്‍.
രണ്ട് വര്‍ഷം മുമ്പ് സൗദി അറേബ്യയില്‍ നാടുകടത്തപ്പെട്ട ഒരു മലയാളി പെണ്‍കുട്ടിയുടെ വീഡിയോ മഹേഷ് നാരായണ്‍ കാണാനിടയായി. കരഞ്ഞു കൊണ്ട് സഹായമഭ്യര്‍ത്ഥിക്കുന്ന വീഡിയോ ആയിരുന്നു അതെന്നും അത് അത്യധികം വേദനിപ്പിക്കുന്നതായിരുന്നെന്നും ഫഹദ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ആ വീഡിയോ കണ്ട ശേഷം കുറച്ച് കാലം മഹേഷ് നാരായണ്‍ തനിക്കൊപ്പമുണ്ടായിരുന്നെന്നും ഫഹദ് പറയുന്നു.
ലോക്ക് ഡൗണില്‍ സിനിമയുടെ പുതിയ തലങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു താനും മഹേഷ് നാരായണനുമെന്നും ഫഹദ് പറഞ്ഞു.
‘ലോക്ക് ഡൗണിനിടയില്‍ ഞങ്ങള്‍ പുതിയ സാധ്യതകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഒരാളുടെ പ്രകടനം, വിവിധ സാങ്കേതിക വിദ്യകളുടെ പര്യവേഷണവും ചേര്‍ത്ത് എഡിറ്റ് ടേബിളിന് മുന്നില്‍ ഒരു സിനിമയെ രൂപകല്‍പന ചെയ്ത് എടുക്കാം. അങ്ങനെ ഞങ്ങള്‍ മഹേഷിന്റെ ആശയത്തിനൊപ്പം ചേരുകയായിരുന്നു,’ ഫഹദ് പറഞ്ഞു.
ഇത് ലോക്ക്ഡൗണ്‍ സമയമല്ലാതിരുന്നെങ്കിലും തങ്ങള്‍ ഇതുപോലെ തന്നെയായിരിക്കും സിനിമ ചെയ്യുകയെന്നും ഫഹദ് പറഞ്ഞു.
എന്തൊക്കെ പറഞ്ഞാലും ലോക്ക് ഡൗണാണ് ഈ സിനിമയുണ്ടാകാന്‍ കാരണമെന്നും ഫഹദ് പറയുന്നു.
‘ലോക്ക് ഡൗണ്‍ ആണ് ഈ സിനിമ നിര്‍മിക്കാന്‍ കാരണം. അല്ലെങ്കില്‍ ഞങ്ങള്‍ ആരും ഇത്രയും കാലം വീടുകളില്‍ തന്നെയുണ്ടാവുമായിരുന്നില്ല. ഞങ്ങള്‍ക്ക് കൃത്യമായ ഒരു സ്‌ക്രിപ്റ്റ് തന്നു. മൂന്ന ദിവസത്തെ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്തു. ഒരു കെട്ടിടത്തില്‍ താമസിച്ചു.എല്ലാ ദിവസം വൈകുന്നേരങ്ങളിലും കണ്ടു. ഞങ്ങള്‍ പണിയെടുക്കുകയാണെന്ന് കാണിക്കുകയല്ലായിരുന്നു. പകരം ഞങ്ങള്‍ക്ക് അത് ആസ്വദിക്കുകയായിരുന്നു വേണ്ടത്,’ ഫഹദ് പറഞ്ഞു.
ഫഹദ് ഫാസിലിനൊപ്പം റോഷന്‍മാത്യു, ദര്‍ശന രാജേന്ദ്രന്‍, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മേഹേഷ് നാരായണന്‍ തന്നെ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണം ഫഹദും നസ്രിയ നസീമുമാണ്. ഗോപീ സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക