ന്യൂദല്‍ഹി: ഇന്ത്യയിലെ വിവിധ മാധ്യമസ്ഥാപനങ്ങള്‍ക്ക് ഫേസ്ബുക്ക് ഫണ്ട് നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി.
വിദ്വേഷ പ്രചരണങ്ങള്‍ സെന്‍സര്‍ ചെയ്യേണ്ടി വരുമ്പോള്‍ ഭരണ കക്ഷിയായ ബി.ജെ.പിയോട് ഫേസ്ബുക്ക് പക്ഷപാതം കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ഫേസ് ബുക്ക് ഇന്ത്യയില്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്ന് ആരോപിച്ച് തിവാരി രംഗത്തെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് തനിക്ക് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും തിവാരി തന്റെ ട്വിറ്ററിലൂടെ പറഞ്ഞു.
ആര്‍ക്കാണ് ഫണ്ട് നല്‍കിയതെന്നും എന്തിനാണതെന്നും എത്രത്തോളമാണെതെന്നും സുതാര്യ താല്പര്യം മുന്‍നിര്‍ത്തി ഫേസ്ബുക്ക് വെളിപ്പെടുത്തണമെന്നും ഫണ്ടിങ്ങിന് പിന്നിലെ ഉദ്ദേശ്യം തുറന്നുപറയണമെന്നും തിവാരി ആവശ്യപ്പെട്ടു.