Entertainment
എമ്പുരാൻ: ഇത്രയും പണം മുടക്കിയ സിനിമയിൽ ആരും മാർക്കറ്റിങ് തന്ത്രം എടുക്കില്ല: എഡിറ്റർ അഖിലേഷ് മോഹൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 12, 10:03 am
Saturday, 12th April 2025, 3:33 pm

മലയാളത്തിലെ എക്കാലത്തേയും ബ്രഹ്മാണ്ട ചിത്രമാണ് എമ്പുരാൻ. 250 കോടി ക്ലബിൽ ഇടം പിടിച്ച ആദ്യത്തെ മലയാള സിനിമയും കൂടിയാണ് എമ്പുരാൻ. മാർച്ച് 27നാണ് ചിത്രം തിയേറ്ററിൽ എത്തിയത്. ഓപണിംഗ് കളക്ഷന്‍ മുതല്‍ ബോക്സ് ഓഫീസിലെ റെക്കോര്‍ഡുകള്‍ പലതും തകർത്ത മലയാള ചിത്രമാണ് എമ്പുരാൻ.

ചിത്രം റിലീസായി ദിവസങ്ങൾക്കുള്ളിൽ തന്നെ വിവാദങ്ങളിലും ഇടം പിടിച്ചിരുന്നു ചിത്രം. സംഘപരിവാർ സമ്മർദ്ദത്തെത്തുടർന്ന് ചിത്രത്തിലെ കുറച്ച് രംഗങ്ങൾ കട്ട് ചെയ്യാൻ ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ നിർബന്ധിതരാകുകയായിരുന്നു. എന്നാൽ അത് മാർക്കറ്റിങ് തന്ത്രമാണെന്നായിരുന്നു കുറച്ച് പേർ പറഞ്ഞിരുന്നത്. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിലെ എഡിറ്റർ അഖിലേഷ് മോഹൻ.

മാർക്കറ്റിങ് തന്ത്രമായിരിക്കില്ലെന്നും തനിക്ക് ആ കാര്യത്തിനെക്കുറിച്ച് അറിയില്ലെന്നും അഖിലേഷ് പറയുന്നു. ഇത്രയും വലിയ സിനിമയിൽ ഇത്രയും പൈസ മുടക്കിയിട്ട് ഇങ്ങനെയുള്ള മാർക്കറ്റിങ് തന്ത്രമൊന്നും എടുക്കാൻ ആരും നിക്കില്ലെന്നും അഖിലേഷ് പറയുന്നു. പല ആളുകളും പലതും പറയുമെന്നും അതിനെക്കുറിച്ച് തനിക്കറിയില്ലെന്നും അഖിലേഷ് പറയുന്നു. കൗമുദിയോട് സംസാരിക്കുകയായിരുന്നു അഖിലേഷ്.

‘മാർക്കറ്റിങ് തന്ത്രമൊന്നും ആയിരിക്കില്ല. എനിക്കറിയില്ല ആ കാര്യത്തെക്കുറിച്ച്. ഇത്രയും വലിയൊരു സിനിമയിൽ ഇത്രയും പൈസ മുടക്കിയിട്ട് ഇങ്ങനെയുള്ള മാർക്കറ്റിങ് തന്ത്രമൊന്നും എടുക്കാൻ ആരും നിക്കില്ല എന്നാണ് എൻ്റെ അഭിപ്രായം. പല ആളുകളും പലരും പറയും. അതിനെക്കുറിച്ച് എനിക്കറിയില്ല,’ അഖിലേഷ് പറയുന്നു.

വിഷു റിലീസായി 4 പടങ്ങൾ എത്തിയപ്പോഴും ഇപ്പോഴും എമ്പുരാന് ഷോകളും പ്രേക്ഷകരുമുണ്ട്. ചിത്രം ഇപ്പോൾ മലേഷ്യയിലും എത്തിയിട്ടുണ്ട്. മലയാളം, തമിഴ് എന്നീ ഭാഷകളിലായി ചിത്രം മലേഷ്യയിൽ പ്രദർശിപ്പിക്കും. എന്നിരുന്നാലും തമിഴ് പ്രേക്ഷകർ കൂടുതലുള്ള ചിത്രം 40 സ്ക്രീനുകളിലും മലയാളം 15 സ്ക്രീനുകളിലും പ്രദർശിപ്പിക്കും. ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന മലേഷ്യയിൽ ലഭിക്കുന്ന റെക്കോർഡ് റിലീസാണിത്.

Content Highlight: Empuraan: No one would use marketing tactics on a film that has cost so much money says Editor Akhilesh Mohan