ന്യൂദല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായ്ഡുവാണ് ആഗസ്റ്റ് 9ന് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നതായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
പ്രതിപക്ഷ കക്ഷികള്‍ എല്ലാവരും ഒന്നിച്ചും, ഭരണകക്ഷിയായ ബി.ജെ.പി ഉള്‍പ്പെട്ട എന്‍.ഡി.എ വേറേയും ആയിട്ടായിരിക്കും മത്സരിക്കുക. നിലവിലെ ഉപാധ്യക്ഷനായ പി.ജെ കുര്യന്‍ സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണ് പുതിയ തെരഞ്ഞെടുപ്പ്.
245 അംഗങ്ങളുള്ള സഭയില്‍ 4പേര്‍ സ്ഥാനമൊഴിഞ്ഞതിനാല്‍ ഇപ്പോള്‍ ഉള്ളത് 241 അംഗങ്ങളാണ്. വിജയിക്കാന്‍ 122 അംഗങ്ങളുടെ പിന്തുണ വേണം. പ്രതിപക്ഷ ഐക്യം 117 സീറ്റുകള്‍ തങ്ങള്‍ക്കുള്ളതായാണ് അവകാശപ്പെടുന്നത്. എന്‍.ഡി.എക്ക് ഉള്ളത് 115 വോട്ടുകളാണ്.
സ്വതന്ത്രരായ നില്‍ക്കുന്ന കക്ഷികള്‍ക്ക് കൂടെ സ്വീകാര്യനായ ഒരാളെയായിരിക്കും ഇരു ഗ്രൂപ്പുകളും സ്ഥാനാര്‍ത്ഥി ആക്കാന്‍ ശ്രമിക്കുക.
ALSO READ: ഉപ്പളയില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്റെ കൊലപാതകം: രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍
കോണ്‍ഗ്രസ് ബിജു ജനദാതളിന്റെ പിന്തുണ തേടിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 9 അംഗങ്ങളാണ് ബിജു ജനദാതളിന് രാജ്യസഭയിലുള്ളത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭരണകക്ഷിക്ക് എന്നും തലവേദനയാണ് രാജ്യസഭയിലെ ഭൂരിപക്ഷമില്ലായ്മ.