സൂപ്പര്‍ കപ്പിലെ ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിന് തകര്‍പ്പന്‍ വിജയം. ഭുവനേശ്വറിലെ ലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ തകര്‍പ്പന്‍ വിജയം.
ഈസ്റ്റ് ബംഗാളിനായി സില്‍ട്ടണ്‍ സില്‍വ രണ്ടു ഗോളുകള്‍ നേടി മികച്ച പ്രകടനം നടത്തി. മത്സരത്തിന്റെ 33ാം മിനിട്ടില്‍ സില്‍ട്ടണിലൂടെയായിരുന്നു ഈസ്റ്റ് ബംഗാള്‍ ആദ്യം മുന്നിലെത്തിയത്.
ഒടുവില്‍ ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 45ാം മിനിട്ടില്‍ റാഹുന്‍ച്ചുംഗ ഹൈദരാബാദിനെ മത്സരത്തില്‍ ഒപ്പം എത്തിച്ചു. ഒടുവില്‍ ആദ്യ പിന്നിടുമ്പോള്‍ ഇരിമുകളും ഓരോ ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.
മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മത്സരം കൂടുതല്‍ ആവേശഭരിതമാവുകയായിരുന്നു. 53ാം മിനിട്ടില്‍ സെല്‍ട്ടണിലൂടെ വീണ്ടും ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തി.
FT| A thrilling win at the end of a roller-coaster game! 🥵🤩#KalingaSuperCup #JoyEastBengal #EastBengalFC #EBHFC pic.twitter.com/phZfwtK94z
— East Bengal FC (@eastbengal_fc) January 9, 2024
എന്നാല്‍ 78ാം മിനിട്ടില്‍ നിമിലൂടെ ഹൈദരാബാദ് വീണ്ടും മത്സരത്തില്‍ ഒപ്പം പിടിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷത്തില്‍ സോളിലൂടെ ഈസ്റ്റ് ബംഗാള്‍ മൂന്നാം ഗോളും മത്സരത്തിലെ വിജയഗോളും നേടുകയായിരുന്നു.
അവസാന നിമിഷങ്ങളില്‍ സമനില ഗോളിനായി മികച്ച നീക്കങ്ങള്‍ ഹൈദരാബാദ് നടത്തിയെങ്കിലും ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധം മറികടക്കാന്‍ സാധിക്കാതെ പോയത് കനത്ത തിരിച്ചടിയാണ് ഹൈദരാബാദിന് നല്‍കിയത്.
A valiant effort from our youngsters in the opening fixture of #KalingaSuperCup 2024.#HyderabadFC #WeAreHFC 💛🖤 pic.twitter.com/cUYRLjaeyS
— Deccan Legion (@DeccanLegion) January 9, 2024
മത്സരത്തിന്റെ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 3-2 ത്രില്ലര്‍ വിജയം ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ ഗ്രൂപ്പ് എയില്‍ മൂന്നു പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാള്‍.
സൂപ്പര്‍ കപ്പില്‍ ജനുവരി 14ന് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് ഹൈദരാബാദ് എഫ്.സിയുടെ അടുത്ത മത്സരം. അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ ശ്രീനിധി ഡെക്കാന്‍ എഫ്.സിയാണ് ഈസ്റ്റ് ബംഗാളിന്റെ എതിരാളികള്‍.
Content Highlight: East Bengal beat Hyderabad Fc in Super cup.