ഈരാറ്റുപേട്ട നഗരസഭ യു.ഡി.എഫിന് തന്നെ; സി.പി.ഐ.എം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു
Kerala News
ഈരാറ്റുപേട്ട നഗരസഭ യു.ഡി.എഫിന് തന്നെ; സി.പി.ഐ.എം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th November 2019, 5:43 pm

ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചു. മുസ്‌ലിം ലീഗിലെ വി.എം സിറാജാണ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്.

സി.പി.ഐ.എമ്മും എസ്.ഡി.പി.ഐയും തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിച്ച സി.പി.ഐ.എം വിമതനായ ടി.എം റഷീദിന് ഒരു വോട്ട് പോലും കിട്ടിയില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒക്ടോബര്‍ 16ന് നടന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് വരണാധികാരി റദ്ദാക്കിയിരുന്നു. അന്ന് സി.പി.ഐ.എം വിമതനായ ടി.എം റഷീദിന് 12 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എം സിറാജിന് 11 വോട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ലൈല പരീതിന് മൂന്നു വോട്ടും ലഭിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്യാന്‍ റഷീദിനെ വരാണാധികാരി ക്ഷണിച്ചപ്പോള്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പില്‍ സംഭവിച്ച തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ റദ്ദാക്കുകയായിരുന്നു. അതിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.