മുംബൈ:പൗരത്വ നിയമത്തിനെതിരെ മഹാരാഷ്ട്രയില്‍ നടക്കുന്ന ഡി.വൈ.എഫ്.ഐ യൂത്ത് മാര്‍ച്ച് തടയാന്‍പൊലീസിന്റെ ശ്രമം. ഉറനിലെ ബിപിസിഎല്‍ ടെര്‍മിനലില്‍ നിന്നും മുംബൈയിലെ ചൈത്യഭൂമിയിലേക്ക് ആരംഭിക്കുന്ന യൂത്ത് മാര്‍ച്ചാണ് മഹാരാഷ്ട്ര പൊലീസ് തടയാന്‍ ശ്രമിച്ചത്.
ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പ്രീതി ശേഖര്‍, ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായെത്തിയ കിസാന്‍സഭാ ദേശീയപ്രസിഡണ്ട് അശോക് ധവ്ളെ ഉള്‍പ്പെടെയുള്ള നേതാക്കളെയും നിരവധി പ്രവര്‍ത്തകരെയും ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റ് പരിസരത്ത് വെച്ച് അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
യൂത്ത് മാര്‍ച്ച് നടക്കാതിരിക്കണമെങ്കില്‍ കേരളത്തിലെപ്പോലെ മഹാരാഷ്ട്രയിലും എന്‍.പി.ആര്‍ നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി പ്രീതി ശേഖര്‍ പറഞ്ഞു.