കൊല്ലം: പത്തനാപുരം പാടം മേഖലയില്‍നിന്ന് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണിത്. വനംവകുപ്പിന്റെ പരിശോധനയിലാണ് സ്‌ഫോടന ശേഷിയുള്ള ജലാറ്റിന്‍ സ്റ്റിക്ക്, ഡിറ്റനേറ്റര്‍, ബാറ്ററി, വയറുകള്‍ എന്നിവ കണ്ടെത്തിയത്.
ആയുധ ശേഖരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെയും അവരുടെ ലക്ഷ്യങ്ങളെയും സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ഡി.വൈ.എഫ്.ഐ. ആവശ്യപ്പെട്ടത്.
വനം വകുപ്പിന്റെ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടത്തില്‍ നിന്നാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. വനംവകുപ്പിന്റെ പരിശോധനയിലാണ് സ്ഫോടകവസ്തുക്കള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.